ഓസ്കറിൽ തിളങ്ങി ഇന്ത്യ ; 
ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം

ഓസ്കറിൽ തിളങ്ങി ഇന്ത്യ ; ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം

അനാഥനായ ഒരു ആനക്കുട്ടിയുമായുള്ള ദമ്പതികളുടെ ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം
Updated on
1 min read

95- മത് ഓസ്കർ പുരസ്കാരവേദിയിൽ തിളങ്ങി ഇന്ത്യ. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്സിന്, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലാണ് പുരസ്കാരം. അനാഥനായ ഒരു ആനക്കുട്ടിയുമായുള്ള ദമ്പതികളുടെ ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണിത്. 2022 ഡിസംബർ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസായത്.

നീണ്ട അഞ്ചു വർഷം കാട്ടുനായ്ക്കർ ഗോത്രത്തിൽപ്പെട്ട ഒരു കുടുംബത്തെ പിന്തുടർന്ന് പഠിച്ച ശേഷമാണ് കാർത്തികി ഡോക്യൂമെന്ററി ചിട്ടപ്പെടുത്തിയത്. ആ കുടുംബത്തിന്റെ ഭാഗമായിരുന്നു രഘു എന്ന ആന. കാർത്തികി ആദ്യമായി കാണുമ്പോൾ രഘുവിന് മൂന്ന് മാസം മാത്രമാണ് പ്രായം. തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഗോത്ര വർഗക്കാരും പ്രകൃതിയുമായുള്ള ബന്ധവും ചിത്രത്തിൽ പ്രധാന വിഷയമാകുന്നു. ഗുനീത് മോംഗയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അമേരിക്കയിലെ ഡോക്യുമെന്ററികൾക്കായുള്ള ചലച്ചിത്ര മേളയായ DOC NYC യിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.

logo
The Fourth
www.thefourthnews.in