കുഞ്ഞിനെ ആദ്യം കാണിക്കുന്ന ചിത്രം തുപ്പാക്കി;  കാരണം പറഞ്ഞ് കാജൽ അഗർവാൾ

കുഞ്ഞിനെ ആദ്യം കാണിക്കുന്ന ചിത്രം തുപ്പാക്കി; കാരണം പറഞ്ഞ് കാജൽ അഗർവാൾ

8 വയസുവരെ കുഞ്ഞിന് സ്ക്രീൻ ടൈം ഉണ്ടായിരിക്കില്ലെന്നും കാജൽ അഗർവാൾ
Updated on
1 min read

ഒരു വയസുള്ള കുഞ്ഞുങ്ങൾ മുതൽ ഇപ്പോൾ മൊബൈൽ ഫോണിലും ടാബിലുമൊക്കെ കാർട്ടൂൺ കാണുന്ന കാലമാണ്. എന്നാൽ കുഞ്ഞിന് 8 വയസാകുന്ന വരെ സ്ക്രീൻ ടൈം അനുവദിക്കില്ലെന്ന് പറയുകയാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. 8 വയസ്സു വരെ ഫോൺ, ടാബ് പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല. 8 വയസിന് ശേഷം മകനെ ആദ്യം കാണിക്കാൻ ആഗ്രഹിക്കുന്ന ചിത്രം വിജയ്‌ക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രം തുപ്പാക്കി ആയിരിക്കും.

അതിനുള്ള കാരണവും കാജൽ അഗർവാൾ പറയുന്നു. 2012ൽ പുറത്തിറങ്ങിയ തുപ്പാക്കി തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഭിനയ ജീവിതത്തിൽ നിർണായക വഴിത്തിരിവായെന്ന് മാത്രമല്ല തുപ്പാക്കിക്ക് ശേഷമാണ് ശേഷമാണ് തനിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയതെന്നും കാജൽ അഗർവാൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

2020 ൽ വിവാഹിതയായ കാജൽ അഗർവാളിന് 2022 ലാണ് കുഞ്ഞ് ജനിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത ,കാജൽ അഗർവാളിന്റെ ഗോസ്റ്റി റിലീസിനൊരുങ്ങുകയാണ്. മാർച്ച് 17 ന് ചിത്രത്തിന്റെ റിലീസ്

കമൽ ഹസൻ നായകനാകുന്ന 'ഇന്ത്യൻ 2 'വിന്റെ ചിത്രീകരണ തിരക്കുകളിലാണ് കാജൽ ഇപ്പോൾ. ശങ്കർ ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ത്യൻ 2 ദീപാവലി റിലീസായി തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in