'ബി 32 മുതൽ 44 വരെ': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'ബി 32 മുതൽ 44 വരെ': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രമ്യാ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബും പ്രധാന വേഷത്തിൽ
Updated on
1 min read

സാംസ്കാരിക വകുപ്പും കെഎസ്എഫ്ഡിസിയും ചേർന്ന് നിർമ്മിച്ച 'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തെ മുഖ്യധാരാ ശൈലിയിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. മാധ്യമ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കു വച്ചു. രമ്യാ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

അഞ്ച് സംവിധാന സഹായികൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. ശ്രുതി ശരണ്യമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും . സംസ്ഥാന സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ സ്ത്രീകളുടെ സിനിമ എന്ന ആശയത്തോട് നൂറുശതമാനവും നീതി പുലർത്തിക്കൊണ്ട് ഒരുപറ്റം സ്ത്രീകളെ ഈ ചിത്രത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നതാണ് 'ബി 32 മുതൽ 44 വരെ'യുടെ വിജയമെന്ന് സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു. ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജീബിൻ ഗോപിനാഥ്, നീന ചെറിയാൻ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുദീപ് എളമണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം സുദീപ് പാലനാടും. സ്റ്റോറിസ് സോഷ്യലിൻ്റെ ബാനറിൽ സംഗീതാ ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ

logo
The Fourth
www.thefourthnews.in