കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം ദുൽഖറിന്റെ ജന്മദിനത്തില്‍

കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം ദുൽഖറിന്റെ ജന്മദിനത്തില്‍

ചിത്രത്തിലെ അടിപൊളി ഡാൻസ് നമ്പറാണ് ദുൽഖറിന്റെ ജന്മദിനത്തില്‍ റിലീസാകുന്നത്
Updated on
1 min read

പ്രേക്ഷകർ ഏറെ ആകാംഷയോടെ വരവേറ്റ കിംഗ് ഓഫ് കൊത്തയുടെ ടീസറിന് ശേഷം ചിത്രത്തിലെ അടുത്ത ഐറ്റം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിലെ ആദ്യ ഗാനം ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി ജൂലൈ 28 ന് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറയിച്ചിരിക്കുന്നത്. ചിത്രത്തിലെ അടിപൊളി ഡാൻസ് നമ്പറാണ് ദുൽഖറിന്റെ ജന്മദിനത്തില്‍ റിലീസാകുന്നത്.

റിതിക സിങ് ചുവടുവച്ച ഐറ്റം നമ്പറാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും, ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസുമാണ് നിർമ്മിക്കുന്നത്.

ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി മലയാള സിനിമയിലെ മികച്ച അഭിനേതാക്കൾ എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്,

logo
The Fourth
www.thefourthnews.in