നെപ്പോട്ടിസം വിവാദം: നിരാശരായ വ്യക്തികളാണ് വിദ്വേഷവും സ്വജനപക്ഷാപാതവും പ്രചരിപ്പിക്കുന്നതെന്ന്  സണ്ണി ഡിയോൾ

നെപ്പോട്ടിസം വിവാദം: നിരാശരായ വ്യക്തികളാണ് വിദ്വേഷവും സ്വജനപക്ഷാപാതവും പ്രചരിപ്പിക്കുന്നതെന്ന് സണ്ണി ഡിയോൾ

ഒരു പിതാവ് തന്റെ മകള്‍ക്കോ മകനോ വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് സണ്ണി ഡിയോൾ
Updated on
1 min read

നിരാശരായ വ്യക്തികളാണ് വിദ്വേഷവും സ്വജനപക്ഷാപാതവും പ്രചരിപ്പിക്കുന്നതെന്ന് ഹിന്ദി സിനിമാ താരം സണ്ണി ഡിയോള്‍. ''ഒരു പിതാവ് തന്റെ മകള്‍ക്കോ മകനോ വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്, തന്റെ കുടുംബത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്ക് വേണ്ടിയാണ് അയാള്‍ പ്രയത്‌നിക്കുന്നത് '' -എന്നായിരുന്നു സണ്ണി ഡിയോളിന്റെ പ്രതികരണം. ഗദ്ദാര്‍ 2ന്റെ പ്രചാരണത്തിന്റെ ഭാഗമായി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോളിവുഡിനെ പിടിച്ച് കുലുക്കിയ നെപ്പോട്ടിസം വിവാദത്തില്‍ താരം പ്രതികരിച്ചത്.

സണ്ണിയുടെ പിതാവ് ധര്‍മേന്ദ്ര ഒരു സിനിമ താരം അല്ലായിരുന്നുവെങ്കില്‍ താങ്കള്‍ എവിടെ എത്തുമായിരുന്നു എന്ന ചോദ്യത്തിനായിരുന്നു നെപ്പോട്ടിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പിതാവ് എവിടെ ജോലി ചെയ്യുന്നോ അവിടെ തന്നെയായിരിക്കും താനും ജോലി ചെയ്യുക എന്നായിരുന്നു സണ്ണിയുടെ മറുപടി.

തന്റെ പിതാവ് നടനായത് കൊണ്ടാണ് തനിക്ക് സിനിമ മേഖലയില്‍ എത്താന്‍ അവസരം ലഭിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഒരു കുടുംബത്തില്‍, കുട്ടി തന്റെ പിതാവ് ചെയ്യുന്ന കാര്യങ്ങള്‍ പിന്തുടരുകയും അനുകരിക്കുകയും ചെയ്യുന്നുമെന്ന് ഒരാള്‍ മനസ്സിലാക്കേണ്ടതായി ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ വിജയം ഒടുവില്‍ ആ വ്യക്തിയെ ആശ്രയിച്ചിരിക്കുമെന്നും സണ്ണി പറയുന്നു.

സണ്ണി ഡിയോളിന്റെ മകന്‍ കരണ്‍ ഡിയോള്‍ അടുത്തിടെയാണ് കാമുകി ദിഷ ആചാര്യയുമായി വിവാഹിതനായത്. 2019-ല്‍ പല്‍ പല്‍ ദില്‍ കെ പാസ് എന്ന ചിത്രത്തിലൂടെ കരണ്‍ ഡിയോള്‍ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

സൂരജ് ബര്‍ജാത്യയുടെ മകന്‍ അവിനാശ് സംവിധാനം ചെയ്യുന്ന ഡോണോ എന്ന ചിത്രത്തിലൂടെ സണ്ണിയുടെ രണ്ടാമത്തെ മകന്‍ രാജ്വീര്‍ ഡിയോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കും. ഡിയോള്‍ കുടുംബത്തില്‍ നിന്നുള്ള ഹേമ മാലിനിയും ഇന്‍ഡസ്ട്രിയിലെ ഒരു വലിയ താരമാണ്. സണ്ണി ഡിയോളിന്റെ സഹോദരന്‍ ബോബി ഡിയോളും അവരുടെ കസിന്‍ അഭയ് ഡിയോളും വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ ഉണ്ട്. ധര്‍മേന്ദ്രയുടെയും ഹേമമാലിനിയുടെയും മകള്‍ ഇഷ ഡിയോളും അഭിനേത്രിയാണ്.

logo
The Fourth
www.thefourthnews.in