കേരളം ഇസ്ലാമിക് സ്‌റ്റേറ്റാകുമെന്ന മുന്നറിയിപ്പുമായി ദ കേരള സ്റ്റോറി; വിവാദ സിനിമയുടെ  ട്രെയ്‌ലര്‍ പുറത്ത്

കേരളം ഇസ്ലാമിക് സ്‌റ്റേറ്റാകുമെന്ന മുന്നറിയിപ്പുമായി ദ കേരള സ്റ്റോറി; വിവാദ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്

കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ടീസറും വിവാദമായിരുന്നു
Updated on
1 min read

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമർശങ്ങളുമായി ഹിന്ദി ചിത്രം ദ കേരള സ്റ്റോറിയുടെ ട്രെയ്‌ലര്‍ പുറത്ത് . കേരളത്തില്‍ ജനിച്ച ഒരു ഹിന്ദു പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിക്കുന്നതും തുടര്‍ന്ന് ഐഎസില്‍ എത്തിച്ചേരുന്നതും പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയ്ലറിലും മുസ്ലീം വിരുദ്ധതയും വിദ്വേഷവും കുത്തി നിറച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം . കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ടീസറും വിവാദമായിരുന്നു.

നിരവധി യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട ചിത്രം എന്നെഴുതിയാണ് ട്രെയ്ലര്‍ ആരംഭിക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കേരളത്തില്‍ നിന്നുള്ള ഒരു ഹിന്ദു പെണ്‍ കുട്ടിയെ പരിചയപ്പെടുത്തുകയാണ് ചിത്രം. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നു എന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയ്ലറും മുന്നോട്ട് വക്കുന്നത് .

കേരളം ഇസ്ലാമിക് സ്‌റ്റേറ്റാകുമെന്ന മുന്നറിയിപ്പുമായി ദ കേരള സ്റ്റോറി; വിവാദ സിനിമയുടെ  ട്രെയ്‌ലര്‍ പുറത്ത്
ആരോപണത്തിന്റെ ആധികാരികത എന്ത്?, 'ദി കേരള സ്റ്റോറി'ക്കെതിരെ കേസെടുക്കാൻ ഡിജിപിയുടെ നിർദേശം

എപ്പോഴാണ് ഐ എസിലെത്തിയതെന്ന ചോദ്യത്തിന് മറുപടിയായി ശാലിനി പറയുന്നത് താന്‍ എങ്ങനെ ഐ എസില്‍ എത്തിയെന്ന് അറിയണമെന്നതാണ്

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നവംബര്‍ രണ്ടിനാണ് പുറത്തിറങ്ങിയത്. ടീസര്‍ പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ ഉയർന്നിരുന്നു. കേരളത്തിന് എതിരായ പരാമര്‍ശം വ്യാജമാണെന്ന് ഒരു വിഭാഗം നിലപാട് എടുത്തപ്പോള്‍ ടീസറിനെ പിന്തുണച്ച് ഹിന്ദുത്വ അനുകൂല ഹാന്‍ഡിലുകളും രംഗത്ത് എത്തി

ആദാ ശര്‍മ്മ
ആദാ ശര്‍മ്മ

ചിത്രത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ ആധികാരികത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് പരാതിയുമായി രംഗത്തെത്തിയത്

അതേ സമയം ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും ജോണ്‍ ബ്രിട്ടാസ് എം പി കത്ത് അയച്ചിരുന്നു. ചിത്രം നിരോധിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in