ശിവകാർത്തികേയന്റെ 
മാവീരനിലെ ചില
ദൃശ്യങ്ങൾ അവ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി; നിരോധിക്കണമെന്ന ഹർജി തളളി

ശിവകാർത്തികേയന്റെ മാവീരനിലെ ചില ദൃശ്യങ്ങൾ അവ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി; നിരോധിക്കണമെന്ന ഹർജി തളളി

ചിത്രത്തിനെതിരെ ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികളാണ് കോടതിയെ സമീപിച്ചത്
Updated on
1 min read

മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം മാവീരൻ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പതാക തങ്ങളുടെ പാർട്ടിയുടേതാണെന്നും ഇത് നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചില പ്രാദേശിക പാർട്ടികളാണ് കോടതിയെ സമീപച്ചത്

പ്രദർശനം തടയാനാകില്ലെന്ന് പറഞ്ഞ കോടതി തീയേറ്റർ പതിപ്പിൽ, പതാക ഉപയോഗിക്കുന്ന ഭാഗങ്ങളിൽ പ്രതീകാത്മക ദൃശ്യമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ചേർക്കുകയോ ദൃശ്യം അവ്യക്തമാക്കുകയോ വേണമെന്ന് നിർദേശിച്ചു. ഒടിടി, സാറ്റലൈറ്റ് പതിപ്പുകളിൽ ദൃശ്യം അവ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ടേല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷങ്കറിന്റെ മകൾ അതിഥിയാണ് നായിക. മാവീരൻ വെറുമൊരു പ്രണയകഥയല്ലെന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞത്. അതിഥിക്കൊപ്പമുള്ള ഒരു ഗാനത്തിൽ മാത്രമാണ് പ്രണയരംഗങ്ങളുള്ളതെന്നും പ്രീ റിലീസ് ഇവന്റിൽ ശിവകാർത്തികേയൻ വ്യക്തമാക്കിയിരുന്നു.

സൂപ്പർ ഹീറോ കോമിക്സ് വരയ്ക്കുന്ന യുവാവിന്റെ വേഷത്തിലാണ് ശിവകാർത്തികേയനെന്നാണ് സൂചന. ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംവിധായകൻ മിഷ്കിൻ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മാവീരൻ നാളെ തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in