'ഹി ഈസ് എ ഗ്യാങ്സ്റ്റ..'; തുനിവിലെ അടുത്ത  ഗാനവുമെത്തി, ഗ്യാങ്‌സറ്റര്‍ ലുക്കില്‍ നായകന്‍ അജിത്

'ഹി ഈസ് എ ഗ്യാങ്സ്റ്റ..'; തുനിവിലെ അടുത്ത ഗാനവുമെത്തി, ഗ്യാങ്‌സറ്റര്‍ ലുക്കില്‍ നായകന്‍ അജിത്

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക
Updated on
2 min read

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം തുനിവിലെ അടുത്ത പാട്ടും പുറത്തിറക്കി അണിയറപ്രവർത്തകർ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ചുവാര്യരാണ് നായിക. ഷബീര്‍ സുല്‍ത്താനും ജിബ്രാനും പാടിയ ഗാനമാണ് പുറത്തു വിട്ടത്. അടുത്ത വര്‍ഷം റിലീസിനെത്തുന്ന സിനിമയുടെ ഗാനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

'ഹി ഈസ് എ ഗ്യാങ്സ്റ്റ..' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ സുല്‍ത്താനും വിവേകയും ചേര്‍ന്നാണ്. ജിബ്രാനാണ് സംഗീതം. ചിത്രത്തിലെ ആദ്യ ഗാനം ഡിസംബര്‍ 10ത്തിന് പുറത്തുവിട്ടിരുന്നു. അജിതിന്റെ മാസ് ഡാന്‍സുമായെത്തിയ പാട്ടും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പിന്നീട് മഞ്ചുവാര്യർ പാടിയ മറ്റൊരു പാട്ട് ഡിസംബര്‍ 18ന് പുറത്തുവിട്ടിരുന്നു.

സെപ്റ്റംബറില്‍ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിതും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍. സൂപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷന്‍ കോറിയോഗ്രഫര്‍. വിജയ് വേലുക്കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വമ്പന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ വിറ്റ് പോയിരിക്കുന്നത്. തുടരെ ആക്ഷന്‍ ഹിറ്റുകള്‍ സമ്മാനിച്ച അജിതിന്റെ മറ്റൊരു മാസ് ചിത്രമായിരിക്കും തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in