'ൻ്റിക്കാക്കാക്കൊരു 
പ്രേമണ്ടാര്‍ന്ന്' നാളെ തീയേറ്ററുകളിലെത്തില്ല, റിലീസ് മാറ്റിവച്ചതായി നിർമാതാവ്

'ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' നാളെ തീയേറ്ററുകളിലെത്തില്ല, റിലീസ് മാറ്റിവച്ചതായി നിർമാതാവ്

ചിത്രം ഈ മാസം 24 ന് തീയേറ്ററുകളിലെത്തുമെന്ന് രാജേഷ് കൃഷ്ണ
Updated on
1 min read

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചതായി നിർമാതാവ് രാജേഷ് കൃഷ്ണ. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാൽ നാളത്തെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. ഈ മാസം 24 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് കൃഷ്ണ അറിയിച്ചു.

ഭാവന ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് . നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന . നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ സംവിധാനം.

'ൻ്റിക്കാക്കാക്കൊരു 
പ്രേമണ്ടാര്‍ന്ന്' നാളെ തീയേറ്ററുകളിലെത്തില്ല, റിലീസ് മാറ്റിവച്ചതായി നിർമാതാവ്
'നമ്മളി'ല്‍ തുടങ്ങി സിനിമയിലെ ഇരുപത് വര്‍ഷങ്ങള്‍; ന്റിക്കാക്കായിലൂടെ തിരിച്ചു വരവ് ആഘോഷിക്കാന്‍ ഭാവന

ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ റുഷ്ദിയാണ് ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതമൊരുക്കുന്നു. 2017 ല്‍ പ്രിഥ്വിരാജ് നായകനായെത്തിയ 'ആദം ജോണാ' ണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

logo
The Fourth
www.thefourthnews.in