'വണ്ണാരപേട്ടൈയിലാ'; മാവീരനിലെ പുതിയ ലിറിക്കൽ വീഡിയോ ബുധനാഴ്ചയെത്തും

'വണ്ണാരപേട്ടൈയിലാ'; മാവീരനിലെ പുതിയ ലിറിക്കൽ വീഡിയോ ബുധനാഴ്ചയെത്തും

തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം ജൂലൈ 14ന് തിയേറ്ററുകളിലെത്തും
Updated on
1 min read

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'മാവീരനി'ലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം ഉടനെത്തും. ശിവകാര്‍ത്തികേയനും ചിത്രത്തിലെ നായിക അദിതി ശങ്കറും ചേര്‍ന്ന് ആലപിച്ച 'വണ്ണാരപേട്ടൈയിലാ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ജൂണ്‍ 14ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം ജൂലൈ 14നാണ് തിയേറ്ററുകളിൽ എത്തുക. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന മാവീരനിൽ സംവിധായകൻ എസ് ശങ്കറിന്റെ മകൾ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

ചിത്രത്തിലെ 'സീനാ സീനാ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവര്‍ത്തകർ പുറത്തുവിട്ടിരുന്നു. ആദ്യ ​ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്.

വണ്ണാരപ്പേട്ടയില ഒരു റൊമാന്റിക് ​ഗാനമായിരിക്കുമെന്നാണ് അണിയറയിൽ നിന്ന് പുറത്തുവരുന്ന വിവരം. ഗാനം ആലപിച്ചിരിക്കുന്നത് നായകനും നായികയുമായതിനാൽ തന്നെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

മാവീരന്റെ ഓഡിയോ ലോഞ്ച് ജൂലൈ രണ്ട് ചെന്നൈയിൽ നടക്കും. കമൽഹാസനാകും ചടങ്ങിലെ മുഖ്യാതിഥി. മാവീരന്റെ തമിഴ്നാട്ടിലെ വിതരണം ഉദയ‍നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഉടൻ തന്നെ പൂര്‍ത്തിയാകും. മാവീരന്റെ തെലുങ്ക് പതിപ്പ് 'മഹാവീരുഡു' എന്ന പേരിലാകും പുറത്തിറങ്ങുക.

logo
The Fourth
www.thefourthnews.in