വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം; ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം; ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്
Updated on
1 min read

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ലിയോയ്ക്ക് ശേഷം പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് നിതിലന്‍ സാമിനാഥൻ ആണ്.

വിജയ് സേതുപതിയുടെ കരിയറിലെ അന്‍പതാമത്തെ ചിത്രം വലിയ ക്യാന്‍വാസില്‍ ആണ് ഒരുക്കുന്നത്. ക്രൈം, ത്രില്ലര്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആക്ഷന്‍ ഡ്രാമ ചിത്രത്തിൽ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം; ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പം; സ്ഥിരീകരിച്ച് മിഷ്‌കിൻ

നിഥിലന്റെ 'കുരങ്ങു ബൊമ്മൈ' എന്ന ചിത്രത്തിന് സംഗീതം നൽകിയ ബി അജനീഷ് ലോക്നാഥ് ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. കാന്താര ഉൾപ്പെടെയുളള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയതിലൂടെയാണ് അജനീഷ് ശ്രദ്ധ നേടുന്നത്. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് എന്നിവയിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ അടക്കമുളള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ എഡിറ്ററാണ് ഫിലോമിൻ.

വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം; ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
ആക്ഷൻ, ആകാംക്ഷ, തമാശ; വിജയ് സേതുപതി- സന്തോഷ് ശിവൻ ബോളിവുഡ് ചിത്രം, മുംബൈക്കർ; ടീസർ

വിജയ് സേതുപതിയുടെ സീതാകത്തി, അന്നബെല്ലെ സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയുമായുള്ള പ്രൊഡക്ഷന്‍ ടീമിന്റെ മൂന്നാമത്തെ ചിത്രമാണ് മഹാരാജ. അയ്യർക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ സെറ്റ് വർക്കുകൾക്കു പിന്നിൽ പ്രവർത്തിച്ച ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ.

logo
The Fourth
www.thefourthnews.in