33 വർഷങ്ങൾക്ക് ശേഷം ശ്രീനഗറിൽ തീയേറ്ററുകൾ നിറഞ്ഞു ; പഠാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

33 വർഷങ്ങൾക്ക് ശേഷം ശ്രീനഗറിൽ തീയേറ്ററുകൾ നിറഞ്ഞു ; പഠാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പ്രധാനമന്ത്രിയുടെ അഭിനന്ദനം ലോക്സഭയിൽ
Updated on
1 min read

റെക്കോർഡുകൾ ഭേദിച്ച് പത്താൻ ബോക്സ് ഓഫീസിൽ തേരോട്ടം തുടരുമ്പോൾ അഭിനന്ദനവുമായി പ്രധാനമന്ത്രിയും . പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിൽ തീയേറ്ററുകൾ നിറയ്ക്കാൻ പഠാന് സാധിച്ചു. അഭിനന്ദനങ്ങൾ എന്നായിരുന്നു ലോക്സഭയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ

33 വർഷത്തിന് ശേഷമാണ് ശ്രീനഗറിലെ തീയേറ്ററിൽ ഹൗസ് ഫുള്ളായി ഒരു സിനിമ പ്രദർശിപ്പിക്കുന്നത്. തീവ്രവാദ ഭീഷണിയെ തുടർന്ന് മുപ്പത് വർഷം അടഞ്ഞ് കിടന്ന തീയേറ്റർ കഴിഞ്ഞ വർഷമാണ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്

പഠാനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ രൂക്ഷമായപ്പോഴും പ്രധാനമന്തി ഇടപെട്ടിരുന്നു. ബോളിവുഡ് താരങ്ങൾക്കും സിനിമകൾക്കുമെതിരെ അനാവശ്യ പരാമർശം നടത്തി വിവാദമുണ്ടാക്കരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

അതേസയമം 875 കോടി രൂപയാണ് പഠാന്റെ ഇതുവരെയുള്ള കളക്ഷൻ . ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്

logo
The Fourth
www.thefourthnews.in