സ്ത്രീകൾ പ്രധാനകഥാപാത്രങ്ങളായി വരുന്ന കഥകൾ സിനിമയാക്കാതിരിക്കാൻ മനപ്പൂർവം ശ്രമിക്കുന്നു: പാർവതി തിരുവോത്ത്

സ്ത്രീകൾ പ്രധാനകഥാപാത്രങ്ങളായി വരുന്ന കഥകൾ സിനിമയാക്കാതിരിക്കാൻ മനപ്പൂർവം ശ്രമിക്കുന്നു: പാർവതി തിരുവോത്ത്

സൗകര്യപ്രദമായ സിനിമകൾ മാത്രം ചെയ്യാനാണ് സംവിധായകർ ശ്രമിക്കുന്നതെന്നും പാർവതി
Updated on
1 min read

സ്ത്രീകൾ പ്രധാന വേഷങ്ങളിൽ വരുന്ന സിനിമകൾ മനപ്പൂർവം ഒഴിവാക്കുന്നതിന് നിർമാതാക്കളുടെ ഭാഗത്ത് നിന്നും സമ്മർദമുണ്ടെന്ന് നടി പാർവതി തിരുവോത്ത്. സൗകര്യപ്രദമായ സിനിമകൾ മാത്രം ചെയ്യാനാണ് സംവിധായകർ ശ്രമിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു. ഈയിടെ മലയാളത്തിൽ ഹിറ്റായ സിനിമകളിൽ സ്ത്രീകളുടെ പ്രതിനിധ്യമില്ലെന്ന ചർച്ച നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. "മലയാള സിനിമയിലെ സ്ത്രീകളെവിടെ?" എന്ന് ചോദിച്ച് സംവിധായിക അഞ്ജലി മേനോൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്.

സ്ത്രീകൾ പ്രധാനകഥാപാത്രങ്ങളായി വരുന്ന കഥകൾ സിനിമയാക്കാതിരിക്കാൻ മനപ്പൂർവം ശ്രമിക്കുന്നു: പാർവതി തിരുവോത്ത്
ഗീതുമോഹൻദാസ് - യഷ് ചിത്രം ടോക്‌സിക് ആരംഭിച്ചു; നായികയായി നയൻതാര

മലയാളത്തിൽ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം, ആടുജീവിതം എന്നീ സിനിമകളെ ഉദ്ദരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പ്രധാനപ്പെട്ട ചർച്ചകളെല്ലാം നടന്നത്. ഈ സിനിമകളുടെ കഥ പുരുഷന്മാരുടേതാണെന്നും അതിൽ സ്ത്രീകളെ അനാവശ്യമായി ഉൾപ്പെടുത്താൻ സാധിക്കില്ല എന്നുമായിരുന്നു സിനിമയുടെ അണിയറപ്രവർത്തകരുടെ ഈ വിഷയത്തിലെ വിശദീകരണം. ആ അഭിപ്രായത്തോട് യോജിച്ചുകൊണ്ടുതന്നെ സ്ത്രീകൾക്ക് പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകാത്തതിന് സംവിധായകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാർവതി പറയുന്നു.

പലപ്പോഴും സിനിമ സംവിധായകർ അവർക്ക് സൗകര്യപ്രദമായ സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും, സിനിമയുടെ നിർമാണവും വിതരണവുമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടി സ്ത്രീകൾ പ്രധാന വേഷങ്ങളിൽ വരുന്ന സിനിമകൾ മനഃപൂർവം ചെയ്യാതിരിക്കുകയാണെന്നും പാർവതി പറയുന്നു. അങ്ങനെ ചെയ്യുന്നതിന് നിർമാതാക്കളിൽ നിന്നും വലിയതോതിൽ സമ്മർദമുണ്ടെന്നും പാർവതി അഭിമുഖത്തിൽ പറഞ്ഞു.

ഇങ്ങനെ തുടരുന്ന ഒരു സംവിധാനത്തെ തിരുത്താൻ ശ്രമിക്കുന്നതിനു പകരം നമ്മൾ സ്വയം സിനിമകൾ ചെയ്തു രംഗത്ത് വരുന്നതാണ് നല്ലതെന്നും പാർവതി പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ തനിക്ക് അത്തരമൊരു തീരുമാനമെടുക്കുന്നതിന് പരിമിതിയുണ്ടെന്നും, ഇനി സംവിധാനം ചെയ്യാൻ ഇറങ്ങുകയാണെങ്കിൽ തന്നെ തനിക്കു മുകളിൽ നിർമാതാവിന്റെ സമ്മർദമുണ്ടാകുമെന്നും പാർവതി പറയുന്നു. അതുകൊണ്ടുകൂടിയാണ് ഇത്തരത്തിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള സിനിമകൾ മാറ്റി നിർത്താനുള്ള മനഃപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നതെന്നും പാർവതി.

സ്ത്രീകൾ പ്രധാനകഥാപാത്രങ്ങളായി വരുന്ന കഥകൾ സിനിമയാക്കാതിരിക്കാൻ മനപ്പൂർവം ശ്രമിക്കുന്നു: പാർവതി തിരുവോത്ത്
പായലിന്റെ വിജയം ഇന്ത്യയുടേതെന്ന് ലേബൽ ചെയ്യരുത്; കാനിലെ നേട്ടം ഇന്ത്യയുടെ കൂട്ടായ നേട്ടമല്ലെന്ന് അനുരാഗ് കശ്യപ്

ഒരു കാലത്ത് സ്ത്രീപക്ഷമാവുക എന്നത് ആളുകൾക്ക് ഏറെ താല്പര്യമുള്ള കാര്യമായിരുന്നു. ഫെമിനിസ്റ്റ് ആകുന്നതിലൂടെ ദൃശ്യതയൊക്കെ ലഭിക്കുന്ന കാലമുണ്ടായിരുന്നു പക്ഷെ ഇപ്പോൾ അത് അങ്ങനെയല്ല. പലരും വളരെ സൗകര്യപൂർവം അതിൽ നിന്നും മാറിനടക്കാൻ തുടങ്ങി. ജൂൺ 21ന് തീയേറ്ററുകളിലെത്തുന്ന, ഉർവശിയും പാർവതിയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പാർവതി ഈ അഭിപ്രായങ്ങൾ പങ്കുവച്ചത്. നെറ്റ്ഫ്ലിക്സിൽ റിലീസായി ഏറെ ചർച്ചചെയ്യപ്പെട്ട 'കറി ആൻഡ് സയനൈഡ്' എന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് സിനിമയുടെ സംവിധായകൻ.

logo
The Fourth
www.thefourthnews.in