'തുടങ്ങിയത് പൂജ്യത്തിൽ നിന്ന്' ; സിനിമയോടുള്ള ഭയം മാറ്റിയത് ഗോലിസോഡ : എച്ച് വിനോദ്

'തുടങ്ങിയത് പൂജ്യത്തിൽ നിന്ന്' ; സിനിമയോടുള്ള ഭയം മാറ്റിയത് ഗോലിസോഡ : എച്ച് വിനോദ്

സിനിമ ഒരു പാഷനല്ല ; ചെയ്യുന്ന ജോലി ഇഷ്ടത്തോടെ ചെയ്യുന്നുവെന്ന് മാത്രം
Updated on
1 min read

തുനിവ് ബുധനാഴ്ച തീയേറ്ററുകളിലെത്തുമ്പോൾ ചിത്രത്തെ കുറിച്ചും സിനിമാ യാത്രയെ കുറിച്ചും സംവിധായകൻ എച്ച് വിനോദ് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. സിനിമ ഒരു പാഷനായി കണ്ട് എത്തിയ ആളല്ല താൻ, പഠനം പൂർത്തിയാക്കി വിദേശരാജ്യങ്ങളിൽ പോയി പണം സമ്പാദിക്കുക എന്ന തന്റെ നാടിന്റെ മാതൃക പിന്തുടരാനുള്ള ശ്രമത്തിനിടെ യാദൃശ്ചികമായി എത്തിപ്പെട്ട ഇടമാണിത്. സിനിമയിൽ വന്ന് പല ജോലികളും ചെയ്തു. ഒരു ഘട്ടത്തിൽ സിനിമ അവസാനിപ്പിച്ച് മടങ്ങി.

രണ്ടാം വരവിൽ ഗോലിസോഡയും സംവിധായകൻ വിജയ് മിൾട്ടനുമാണ് സിനിമയോടുള്ള ഭയം മാറ്റിയത്. അതിന് ശേഷമാണ് സ്വന്തമായി സിനിമ ചെയ്യാനുള്ള ധൈര്യമുണ്ടായത്. കലാകാരൻ എന്നതിനേക്കാൾ ബിസിനസ് ആയി കണ്ടാണ് സിനിമ ചെയ്യാറുള്ളതെന്നും വിനോദ് വ്യക്തമാക്കുന്നു. വിശ്വസിച്ച് പണം മുടക്കുന്നവരെയും സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നവരെയും നിരാശരാക്കരുത് എന്നത് മാത്രമാണ് ആഗ്രഹം .

'തുടങ്ങിയത് പൂജ്യത്തിൽ നിന്ന്' ; സിനിമയോടുള്ള ഭയം മാറ്റിയത് ഗോലിസോഡ : എച്ച് വിനോദ്
തുനിവിന്‌റെ കഥ ട്രെയിലറില്‍ തന്നെയുണ്ടെന്ന് മഞ്ജു വാര്യര്‍ ; തോക്ക് പിടിക്കാൻ പഠിപ്പിച്ചത് അജിത്ത്

സിനിമയിലെ കഥ പറച്ചിൽ തന്റെ രീതിയല്ല. വിവരങ്ങൾ പ്രേക്ഷകനിലേക്ക് എത്തിക്കുക എന്ന നിലയ്ക്കാണ് സിനിമയെ സമീപിക്കുന്നത്. വികാരങ്ങളില്‍ വിശ്വാസമില്ല . അതിനാൽ തന്നെ ഇമോഷണൽ , സെന്റിമെന്റൽ ഘടകങ്ങൾ തന്റെ സിനിമയിൽ വളരെ കുറവായിരിക്കുമെന്നും എച്ച് വിനോദ് പറയുന്നു. ആക്ഷൻ സിനിമകൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം .

അജിത്തിനൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണ്. അദ്ദേഹത്തിന് താരമെന്ന ഭാവമില്ല . സിനിമയിൽ എന്ത് ചെയ്യാൻ പറഞ്ഞാലും പറ്റില്ലെന്ന് പറയില്ല. പക്ഷെ പറയുന്ന സമയത്തിനുള്ളിൽ ഷൂട്ടിങ് പൂർത്തിയാക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.

തുനിവ് പ്രേക്ഷകനെ നിരാശരാക്കില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച് വിനോദ് പറയുന്നു.

നേര്‍കൊണ്ട പാര്‍വെ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്. ബോണി കപൂറാണ് നിർമ്മാണം.

logo
The Fourth
www.thefourthnews.in