​'ഗെറ്റ് റെഡി ഫോർ ദ മിഷൻ'; ഒളിമ്പിക്സ് സമാപനച്ചടങ്ങിൽ ഹോളിവുഡ് സാഹസികതയുമായി ടോം ക്രൂസ്

​'ഗെറ്റ് റെഡി ഫോർ ദ മിഷൻ'; ഒളിമ്പിക്സ് സമാപനച്ചടങ്ങിൽ ഹോളിവുഡ് സാഹസികതയുമായി ടോം ക്രൂസ്

സ്പോർട്സ് ബൈക്കിൽ ഒളിമ്പിക്സ് പതാകയുമായി യാത്ര തുടങ്ങിയ ക്രൂസിന് മുന്നിൽ മറ്റൊരു ദൗത്യം കൂടി ഉണ്ടായിരുന്നു.
Updated on
1 min read

ഒളിമ്പിക്സ് സമാപനച്ചടങ്ങിൽ അതിശയിപ്പിക്കുന്ന ആക്‌ഷൻ പ്രകടനവുമായി ഹോളിവുഡ് സ്റ്റാർ ടോം ക്രൂസ്. പതിവുപോലെ ഡ്യൂപ്പുകളുടെ സഹായമില്ലാതെയായിരുന്നു സാഹസിക പ്രകടനങ്ങളുമായി ക്രൂസ് ഒളിമ്പിക്സ് വേദിയില്‍ എത്തിയത്. സ്റ്റേഡിയത്തിനു മുകളിൽനിന്ന് പറന്നിറങ്ങിക്കൊണ്ടായിരുന്നു വേദിയിലേക്കുളള താരത്തിന്റെ എൻട്രി.

'അതിശയിപ്പിക്കുന്ന നാടകീയ കടന്നുവരവ്' എന്നാണ് വിദേശ മാധ്യമങ്ങൾ ടോം ക്രൂസിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. അരയിൽ പ്രത്യേക റോപ്പ് ഘടിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു കാണികളെ ആവേശത്തിലാക്കിയ രം​ഗപ്രവേശനം.

അത്‍ലറ്റുകൾക്ക് ഹസ്തദാനം നൽകിക്കൊണ്ട് കടന്നുവന്ന ക്രൂസിനെ ആർപ്പുവിളികളും ആരവവും കൊണ്ട് കാണികൾ സ്വീകരിച്ചു. തുടർന്ന് സ്പോർട്സ് ബൈക്കിൽ ഒളിമ്പിക് പതാകയുമായി യാത്ര തുടങ്ങിയ ക്രൂസിന് മുന്നിൽ മറ്റൊരു ദൗത്യം കൂടി ഉണ്ടായിരുന്നു, ഹോളിവുഡിലേക്ക് പതാക എത്തിക്കുക. വിമാനത്തിൽ കയറി പാരച്യൂട്ട് മാർ​ഗം ലോസ് ഏഞ്ചൽസിൽ ഇറങ്ങുക എന്നതായിരുന്നു അതിനായി ക്രൂസ് തിരഞ്ഞെടുത്ത മാർ​ഗം. മുമ്പ് 2004ൽ ഏതെന്‍സില്‍ നടന്ന ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലും ടോം ക്രൂസ് പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in