അജയന്റെ രണ്ടാം മോഷണം: ടോവിനോ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ

അജയന്റെ രണ്ടാം മോഷണം: ടോവിനോ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ

മോളിവുഡിലെ ഏറ്റവും വലിയ ബജറ്റിലാണ് ടോവിനോ ചിത്രം നിർമിച്ചിരിക്കുന്നത്
Updated on
1 min read

ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ഫാന്റസി ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ.ആർ.എം) ഓണത്തിനെത്തും. ഇൻസ്റ്റഗ്രാമിലൂടെ ടോവിനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാൻ ഇന്ത്യൻ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിതിൻ ലാലാണ്.

സെപ്റ്റംബറിൽ തീയേറ്ററുകളിലെത്തുന്ന എആർഎം 3 ഡിയിലാണ് ഒരുക്കിയിരിക്കുന്നത്. മോളിവുഡിലെ ഏറ്റവും വലിയ ബജറ്റിലാണ് ടോവിനോ ചിത്രം നിർമിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചുകൊണ്ട് നേരത്തെ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു. മൂന്ന് റോളുകളിൽ ടോവിനോ എത്തുന്നു എന്ന സവിശേഷതയും അജയന്റെ രണ്ടാം മോഷണത്തിനുണ്ട്. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ പേരുകളിലാണ് ടോവിനോ എ ആർ എമ്മിൽ എത്തുക.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു. മൂന്ന് കലഘട്ടങ്ങളിലായി ഒരുക്കിയിരിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് തീയേറ്ററുകളിൽ എത്തുക. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ സുജിത് നമ്പ്യാരുടേതാണ്. 'യു.ജി.എം. പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

logo
The Fourth
www.thefourthnews.in