അനുരാജ് മനോഹര്‍- ടൊവിനോ തോമസ് ചിത്രം നരിവേട്ട ആരംഭിച്ചു; തമിഴ് നടന്‍ ചേരന്‍ മലയാളത്തില്‍ അരങ്ങേറ്റത്തിന്
അനുരാജ് മനോഹര്‍-ടൊവിനോ തോമസ് ചിത്രം നരിവേട്ട ആരംഭിച്ചു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാട് വെളിയനാട് പഞ്ചായത്തിലെ കുന്നങ്കരി ഗ്രാമത്തിലാണ് ചിത്രീകരണം ആരംഭിച്ചത്.
നിര്‍മാതാക്കളിലൊരാളായ - ഷിയാസ് ഹസന്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു. മറ്റൊരു നിർമാതാവ് ടിപ്പു ഷാന്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കി. ടൊവിനോ തോമസ്, റിനി ഉദയകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ആദ്യ രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.
ഇന്‍ഡ്യന്‍ സിനിമാക്കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എന്‍ എം ബാദുഷയാണ് ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വിശാലമായ ക്യാന്‍വാസില്‍ വലിയ മുതല്‍മുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം.
വലിയ ജനപിന്തുണയും സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങളുമൊക്കെ ഈ ചിത്രത്തിന്റെ പ്രധാന ഭാഗവാക്കാകുന്നുണ്ട്. വയനാടും കുട്ടനാടുമാണ് പ്രധാന ലൊക്കേഷനുകള്‍.
സമൂഹത്തോടും സ്വന്തം കുടുംബത്തോടുമൊക്കെ ഏറെ പ്രതിബദ്ധതയുള്ള ഒരു സാധാരണക്കാരനായ പോലീസ് കോണ്‍സ്റ്റബിളാണ് വര്‍ഗീസ്. മനുഷ്യന്റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്ന ഈ ചെറുപ്പക്കാരന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളാണ് നിരവധി സംഭവ ബഹുലങ്ങളായ മുഹൂര്‍തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
തികഞ്ഞ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രമെന്ന് അണിയറക്കാർ പറയുന്നത്. പ്രിയംവദാ കൃഷ്ണനാണു നായിക. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരന്റെ ആദ്യ മലയാളചിത്രം കൂടിയാണിത്. നന്ദു, ആര്യാസലിം, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം- ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം - വിജയ്, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, കലാ സംവിധാനം - ബാവ. മേക്കപ്പ്- അമല്‍, കോസ്റ്റിയും ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍, പ്രൊജക്റ്റ് ഡിസൈനര്‍ - ഷെമി ബഷീര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- റിയാസ് പട്ടാമ്പി, റിനോയ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു പി കെ.