ടൊവീനോയുടെ നീലവെളിച്ചം തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവീനോയുടെ നീലവെളിച്ചം തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഭാർഗവി നിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം
Updated on
1 min read

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ടൊവീനോ തോമസാണ് ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായെത്തുന്നത്. ചിത്രം ഏപ്രിൽ 21 ന് തീയേറ്ററുകളിലെത്തും . ടോവീനോ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്

ടൊവീനോയുടെ നീലവെളിച്ചം തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
മാക്ടയുടെ 'ഇരുട്ടിലായ' നീലവെളിച്ചം

പ്രേതബാധയുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു വീട്ടിൽ താമസിക്കാനെത്തുന്ന യുവകഥാകൃത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റിമാ കല്ലിങ്കലാണ് ചിത്രത്തിൽ ഭാർഗവി ആയി എത്തുന്നത്. റോഷൻ , ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ

1964 ൽ പുറത്തിറങ്ങിയ ഭാർഗവിനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in