കുന്ദവൈ ആകാൻ മാതൃകയാക്കിയത് ജയലളിതയെ; നിർദേശിച്ചത് മണിരത്നം, കാരണം പറഞ്ഞ് തൃഷ

കുന്ദവൈ ആകാൻ മാതൃകയാക്കിയത് ജയലളിതയെ; നിർദേശിച്ചത് മണിരത്നം, കാരണം പറഞ്ഞ് തൃഷ

ജയലളിത എന്ന സിനിമ താരത്തെയല്ല, രാഷ്ട്രീയ നേതാവിനെ മാതൃകയാക്കാൻ മണിരത്നം നിർദേശിച്ചു
Updated on
1 min read

ആരാധകരെ ആവേശത്തിലാഴ്തി മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയെഴുതിയ പൊന്നിയിന്‍ സെല്‍വനിലെ ചോള രാജകുമാരിയായ കുന്ദവൈയായി തൃഷ കൈയടി നേടുമ്പോൾ, കഥാപാത്രത്തെ അവതരിപ്പിക്കാൻ മാതൃകയാക്കിയത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ ആണെന്ന് തുറന്ന് പറയുകയാണ് താരം. മണിരത്നം തന്നെയാണ് ഇക്കാര്യം നിർദേശിച്ചതും . അതിനൊരു കാരണുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ തൃഷ പറയുന്നു

സുന്ദരിയും കൗശലക്കാരിയും രാജ്യകാര്യങ്ങളില്‍ ജ്ഞാനമുള്ളവളുമായ കുന്ദവൈയെ അവതരിപ്പിക്കുക എളുപ്പമായിരുന്നില്ല. ഇക്കാര്യം മണിരത്നത്തോടും പറഞ്ഞു , ജയലളിതയെ മാതൃകയാക്കൂ എന്നായിരുന്നു മണിരത്നത്തിന്റെ മറുപടി. ജയലളിത എന്ന സിനിമ താരത്തെയല്ല രാഷ്ട്രീയ നേതാവിനെയാണ് മാതൃകയാക്കേണ്ടതെന്നും മണിരത്നം പറഞ്ഞു

ചെന്നെയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് തന്നെ താന്‍ ജയലളിതയെ കണ്ടിട്ടുണ്ട്. അവര്‍ തന്റെ വികാരങ്ങളെ പുറത്ത് കാണിക്കാതെ എങ്ങനെയാണ് നടക്കുന്നതെന്നും സംസാരിക്കുന്നതെന്നുമെല്ലാം കണ്ടിട്ടുണ്ട്. കൂടുതൽ പഠിക്കാൻ അവർ നൽകിയ അഭിമുഖങ്ങളും വീഡിയോകളും കണ്ടു. കുന്ദവൈയെ രൂപപ്പെടുത്തിയെടുത്തത് അങ്ങനെയാണ് ,തൃഷ പറയുന്നു .

പൊന്നിയിന്‍ സെല്‍വന്‍ 2 ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

logo
The Fourth
www.thefourthnews.in