കൊൽക്കത്തയിൽ ബലാത്സംഗക്കൊലയ്ക്ക് ഇരയായ യുവഡോക്ടർക്ക് ഐക്യദാർഢ്യം; 'ജാഗോ റെ' പുറത്തിറക്കി ഉഷാ ഉതുപ്പ്

കൊൽക്കത്തയിൽ ബലാത്സംഗക്കൊലയ്ക്ക് ഇരയായ യുവഡോക്ടർക്ക് ഐക്യദാർഢ്യം; 'ജാഗോ റെ' പുറത്തിറക്കി ഉഷാ ഉതുപ്പ്

നേരത്തെ കൊൽക്കത്തയിലെ ഡോക്ടർക്കും പീഡനത്തിന് ഇരയായ മറ്റെല്ലാ സ്ത്രീകൾക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പിന്നണിഗായകൻ അർജീത് സിങ് ഒരു ഗാനം പുറത്തിറക്കിയിരുന്നു
Updated on
1 min read

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗക്കൊലയ്ക്ക് ഇരയായ ജൂനിയർ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാനം പുറത്തിറക്കി ഇന്ത്യൻ പോപ്പ് ഐക്കൺ ഉഷ ഉതുപ്പ്. 'ജാഗോ റേ' എന്ന വീഡിയോ ഗാനമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്.

മൂന്ന് ദിവസം കൊണ്ട് 45,000 പേരാണ് യുട്യൂബിൽ വീഡിയോ കണ്ടത്. ഏകദേശം അഞ്ച് മിനിറ്റ് ദൈർഘ്യമാണ് വീഡിയോ ഗാനത്തിനുള്ളത്. ജൂനിയർ ഡോക്ടറിന്റെ മരണത്തെത്തുടർന്ന് സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനം അവതരിപ്പിച്ചിട്ടുള്ളത്.

വീഡിയോയിൽ ഉഷ ഉതുപ്പും മറ്റ് സ്ത്രീകളും ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ പിടിച്ച് നിൽക്കുന്നത് കാണാം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ ജനങ്ങളോട് ഉണരാൻ ആവശ്യപ്പെടുന്നതാണ് ഈ പ്ലക്കാഡുകൾ.

കൊൽക്കത്തയിൽ ബലാത്സംഗക്കൊലയ്ക്ക് ഇരയായ യുവഡോക്ടർക്ക് ഐക്യദാർഢ്യം; 'ജാഗോ റെ' പുറത്തിറക്കി ഉഷാ ഉതുപ്പ്
കൊല്‍ക്കത്ത ബലാത്സംഗക്കൊല: 'തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു'; ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ അറസ്റ്റില്‍

കഴിഞ്ഞ ഒരു മാസമായി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ നടന്ന സാധാരണക്കാരുടെയും ഡോക്ടർമാരുടെയും പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"അഭയയ്ക്ക് ആദരാഞ്ജലികൾ...നീതി, സുരക്ഷ, സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമ്പോൾ, ഞങ്ങളുടെ ദൗത്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. യാത്ര ദൈർഘ്യമേറിയതായിരിക്കാം, പക്ഷേ ഞങ്ങൾ ശക്തമായി നിലകൊള്ളുന്നു, എല്ലാവർക്കുമായി നീതി ആവശ്യപ്പെടുന്നു" എന്ന വിവരണത്തോടെയാണ് യൂട്യൂബിൽ ഗാനം പങ്കുവെച്ചിട്ടുള്ളത്.

മുമ്പ് പല അവസരങ്ങളിലും സ്ത്രീകളുടെ സമരത്തോട് ഉഷ ഉതുപ്പ് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നേരത്തെ കൊൽക്കത്തയിലെ ഡോക്ടർക്കും പീഡനത്തിന് ഇരയായ മറ്റെല്ലാ സ്ത്രീകൾക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പിന്നണിഗായകൻ അർജീത് സിങ് ഒരു ഗാനം പുറത്തിറക്കിയിരുന്നു.

ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർജി കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഓട്ടോപ്സി റിപ്പോർട്ടിൽ തെളിയുകയും ചെയ്തിരുന്നു. തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.

logo
The Fourth
www.thefourthnews.in