ഫോട്ടോഗ്രാഫിയിൽ നിന്ന് സിനിമയിലേക്ക് ; മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്ന 
അലജാൻഡ്രോ ലോയ്സ ഗ്രിസി

ഫോട്ടോഗ്രാഫിയിൽ നിന്ന് സിനിമയിലേക്ക് ; മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്ന അലജാൻഡ്രോ ലോയ്സ ഗ്രിസി

ബൊളിവീയൻ സംവിധായകനായ അലജാൻഡ്രോയുടെ ആദ്യ സിനിമയാണ് ഉതമ
Updated on
1 min read

സ്റ്റിൽ ഫോട്ടോഗ്രാഫിൽ നിന്ന് സംവിധാനത്തിലേക്ക് . ആദ്യ ചിത്രത്തിന് തന്നെ രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നടക്കം ക്ഷണം. ബൊളിവീയൻ സംവിധായകൻ അലജാൻഡ്രോ ലോയ്സ ഗ്രിസിയുടെ സിനിമാ യാത്ര ഇവിടെ തുടങ്ങുന്നു

1985 ൽ ബൊളിവിയയിലാണ് ജനനം. സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന അലജാൻഡ്രോ ലോയ്സ ഗ്രിസി എക്സിബിഷൻസിന് വേണ്ടിയും പ്രസിദ്ധീകരണങ്ങൾക്കായും ഫോട്ടോകൾ എടുത്തു നൽകുന്ന ജോലിയിലായിരുന്നു. മികച്ച ഫോട്ടോഗ്രാഫർക്കുള്ള ബൊളിവിയൻ ദേശീയ പുരസ്കാരത്തിന് രണ്ടു തവണ അർഹനായി. പിന്നീട് പ്ലാനെറ്റ ബൊളിവിയ എന്ന ഡോക്യുമെന്ററി സീരിസിൽ ക്യാമറമാനായതോടെയാണ് സിനിമ എന്ന ആശയം മനസിലുദിക്കുന്നത്

ക്യാമറകളിൽ കണ്ട ദൃശ്യങ്ങളിലൂടെ കഥ പറയാൻ ആഗ്രഹിച്ച് തിരക്കഥ എഴുതി . കൂടുതൽ മികച്ച കഥകൾക്കായി ബോളിവിയ എന്ന സ്വന്തം രാജ്യത്തെ കുറിച്ച് പഠിച്ചു. അലജാൻഡ്രോ ലോയ്സ ഗ്രിസിയുടെ ഈ അന്വേഷണത്തിലാണ് ഉതമ എന്ന ചിത്രത്തിന്റെ പിറവി. സ്വയം കണ്ടെത്തിയ കഥയ്ക്ക് , സ്വന്തം തിരക്കഥയ്ക്ക്, ദൃശ്യഭാഷയൊരുക്കി അലജാൻഡ്രോ ലോയ്സ ഗ്രിസി സംവിധായകനുമായി

അലജാൻഡ്രോ എടുത്ത ഒരു ചിത്രം
അലജാൻഡ്രോ എടുത്ത ഒരു ചിത്രം

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ഉതമ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

ബൊളീവിയൻ പരമ്പരയിൽ നിന്നുമുളള ഒരു ഛായാചിത്രം
ബൊളീവിയൻ പരമ്പരയിൽ നിന്നുമുളള ഒരു ഛായാചിത്രം

ബൊളിവീയന്‍ മലച്ചെരുവുകളില്‍ വര്‍ഷങ്ങളായി ഒരേ ജീവിതം നയിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് അസാധാരണമായ ഒരു വരള്‍ച്ചാ കാലത്തെ നേരിടേണ്ടി വരുന്നതാണ് ഉതാമയുടെ പ്രമേയം . നേരിടാനോ പ്രതിരോധിക്കാനോ സാധിക്കാതെ പകച്ചു നില്‍ക്കുകയാണ് അവര്‍

യഥാർത്ഥ ദമ്പതിമാരായ ജോസ് കാൽസിനയും ലൂയിസ ക്വിസ്‌പെയുമാണ് സിനിമയിലെ വിർജീനിയോയും സീസയും അവതരിപ്പിക്കുന്നത്. പ്രകൃതിയെ തന്നെ ഒരു പ്രധാന കഥാപാത്രമായി മാറ്റാനായി എന്നതാണ് സംവിധായകന്റെ വിജയം. 87 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം

logo
The Fourth
www.thefourthnews.in