മോളിവുഡിലെ പരീക്ഷണം; 'വാലാട്ടി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

മോളിവുഡിലെ പരീക്ഷണം; 'വാലാട്ടി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഫ്രെെഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് 'വാലാട്ടി'
Updated on
1 min read

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വാലാട്ടി എന്ന ചിത്രത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായകളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിഎഫ് എക്‌സിന്റെ സഹായമില്ലാതെ ചിത്രത്തില്‍ യഥാർഥ നായകള്‍ തന്നെയാണ് അഭിനയിക്കുന്നത്.

വിനയ് ബാബുവാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അയൂബ് ഖാന്‍ സംഗീതവും വിഷ്ണു പണിക്കര്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മറ്റൊരു ചിത്രവും ഫ്രൈഡേ ഫിലിംസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'എങ്കിലും ചന്ദ്രികേ' എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

logo
The Fourth
www.thefourthnews.in