Exclusive|'വരാഹരൂപം' ഒഴിവാക്കാതെ കാന്താര; കോടതി അലക്ഷ്യ ഹര്‍ജിയുമായി തൈക്കുടം ബ്രിഡ്ജ്

Exclusive|'വരാഹരൂപം' ഒഴിവാക്കാതെ കാന്താര; കോടതി അലക്ഷ്യ ഹര്‍ജിയുമായി തൈക്കുടം ബ്രിഡ്ജ്

കോടതി വിലക്ക് ലംഘിച്ച് ഗാനം ഇപ്പോഴും സിനിമയിലും എഫ് എം റേഡിയോകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്
Updated on
1 min read

കോടതിയുടെ ഇഞ്ചക്ഷന്‍ ഉത്തരവ് വന്നിട്ട് 10 ദിവസമായിട്ടും 'വരാഹരൂപം' ഗാനം കാന്താര സിനിമയിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും നിന്ന് പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാന്‍ പാട്ടിനു മേല്‍ ബൗദ്ധിക അവകാശം ഉന്നയിച്ച തൈക്കുടം ബ്രിഡ്ജ് ബ്രാന്‍ഡും പകര്‍പ്പവകാശം കൈവശമുള്ള മാതൃഭൂമി മ്യൂസിക്കും തീരുമാനിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാന്താരയുടെ നിര്‍മാതാക്കളെയും മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ സ്‌പോട്ടിഫൈ, ഗാന, യൂട്യൂബ് തുടങ്ങിയവയെയും വരാഹരൂപം എന്ന ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്. തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം പകര്‍പ്പവകാശം വാങ്ങാതെ കാന്താരയില്‍ ഉപയോഗിച്ചു എന്നതാണ് കേസ്. എന്നാല്‍ ഗാനം ഇപ്പോഴും സിനിമയിലും എഫ് എം റേഡിയോകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

Exclusive|'വരാഹരൂപം' ഒഴിവാക്കാതെ കാന്താര; കോടതി അലക്ഷ്യ ഹര്‍ജിയുമായി തൈക്കുടം ബ്രിഡ്ജ്
കാന്താരയിലെ വരാഹരൂപം ഗാനത്തിന് സ്റ്റേ; തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ പാട്ട് ഉപയോഗിക്കരുതെന്ന് കോടതി

ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് തൈക്കുടം ബ്രിഡ്ജിന്റെ അഭിഭാഷകനായ സതീഷ് മൂര്‍ത്തി ദ ഫോര്‍ത്തിനോട് പറഞ്ഞു. 'ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും, തീയറ്ററുകളിലും ഇപ്പോഴും ഗാനത്തിന്റെ പ്രദര്‍ശനം തുടരുന്നത് നിയമവിരുദ്ധമായാണ്. കോടതി പുറപ്പെടുവിച്ചത് താല്‍ക്കാലിക ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ ആണെങ്കിലും അത് പാലിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്കുണ്ട്. ഇഞ്ചക്ഷന്‍ ഉത്തരവ് കൈപ്പറ്റിയ ശേഷം എതിര്‍കക്ഷികള്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജര്‍ ആയിട്ടും ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാവാത്തത് ശരിയായ നടപടിയല്ല,' അദ്ദേഹം പറഞ്ഞു.

Exclusive|'വരാഹരൂപം' ഒഴിവാക്കാതെ കാന്താര; കോടതി അലക്ഷ്യ ഹര്‍ജിയുമായി തൈക്കുടം ബ്രിഡ്ജ്
കാന്താരയിലെ 'വരാഹ രൂപം' തൈക്കുടം ബ്രിഡ്ജിന്റെ നവരസം കോപ്പി; ആരോപണവുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ലെന്നും സതീഷ് മൂര്‍ത്തി പറഞ്ഞു. ഇതിനെ തുടര്‍ന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ഉത്തരവ് നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട് കോടതിഅലക്ഷ്യ ഹര്‍ജി നല്‍കിയതായി സതീഷ് മൂര്‍ത്തി വ്യക്തമാക്കി.

Exclusive|'വരാഹരൂപം' ഒഴിവാക്കാതെ കാന്താര; കോടതി അലക്ഷ്യ ഹര്‍ജിയുമായി തൈക്കുടം ബ്രിഡ്ജ്
നവരസ വരാഹരൂപ തർക്കം: തീർപ്പ് കേൾവിക്കാരുടെ കോടതിയിലാവട്ടെ

'വരാഹ രൂപം' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും, ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. മാതൃഭൂമി മ്യൂസിക് നല്‍കിയ പരാതിയില്‍ പാലക്കാട് കോടതിയും ഗാനത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുന്നതിന് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

logo
The Fourth
www.thefourthnews.in