ബോളിവുഡ് നടി വഹീദ റഹ്‌മാന് ദാദാ സാഹെബ് ഫാല്‍ക്കേ അവാര്‍ഡ്

ബോളിവുഡ് നടി വഹീദ റഹ്‌മാന് ദാദാ സാഹെബ് ഫാല്‍ക്കേ അവാര്‍ഡ്

വഹീദയെപത്മഭൂഷണും പത്മ ശ്രീയും നല്‍കി രാജ്യം നേരത്തെ ആദരിച്ചിരുന്നു
Updated on
1 min read

2021ലെ ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്കാരം ബോളിവുഡ് ഇതിഹാസം വഹീദ റഹ്‌മാന്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

''ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് വഹീദ റഹ്‌മാന് ഈ വര്‍ഷത്തെ ദാദാ സാഹെബ് ഫാല്‍ക്കേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കുന്ന വിവരം അതിയായ സന്തോഷത്തോടെയും ബഹുമാനത്തോടെയും പങ്കുവയ്ക്കുന്നു,'' മന്ത്രി എക്സിൽ കുറിച്ചു.

പ്യാസ, കാഗസ് കെ ഫൂല്‍, ചൗദവി കാ ചന്ദ്, സൈഹേബ് ബിവി ഓര്‍ ഗുലാം, ഗൈഡ്, ഘാമോഷി തുടങ്ങി നിരവധി ഹിന്ദി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് വഹീദ ജി നിരൂപക പ്രശംസ നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറില്‍ രേഷ്മ ആന്‍ഡ് ഷേര എന്ന ചിത്രത്തിലെ കഥാപാത്രം ദേശീയ ചലചിത്ര പുരസ്‌കാരത്തിലേക്ക് നയിച്ചു. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാര ജേതാവായ വഹീദ റഹ്മാൻ കഠിനാധ്വാനം കൊണ്ട് ഏറ്റവും ഉയര്‍ന്ന പ്രൊഫഷണല്‍ മികവ് കൈവരിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സ്ത്രീയുടെ അര്‍പ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും കരുത്തിന്റെയും ഉദാഹരണമാണെന്നും മന്ത്രി കുറിച്ചു.

ബോളിവുഡ് നടി വഹീദ റഹ്‌മാന് ദാദാ സാഹെബ് ഫാല്‍ക്കേ അവാര്‍ഡ്
പാട്ടുകളുടെ ഖുത്ബ് മിനാര്‍

പാര്‍ലമെന്റില്‍ ചരിത്രപരമായ വനിതാ സംവരണ ബിൽ പാസാക്കിയ സമയത്ത് ഈ ലൈഫ് ടൈം അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിലെ ഒരാള്‍ക്കും സിനിമയ്ക്കുശേഷം തന്റെ ജീവിതം ജീവകാരുണ്യത്തിനും സമൂഹത്തിനും വേണ്ടി അര്‍പ്പിച്ച വ്യക്തിക്കും നല്‍കുന്ന ആദരമാണ്. ഞാന്‍ അവരെ അഭിനന്ദിക്കുകയും നമ്മുടെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സമ്പന്നമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന രാജ്യത്തെ തന്നെ സിനിമാ മേഖലയിലെ വലിയ ബഹുമതിയാണ് ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ്. ഈ വര്‍ഷം അവാസാനം അവാര്‍ഡ് സമ്മാനിക്കും. മുന്‍ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആശ പരേഖിനായിരുന്നു.

ഗൈഡ്, പ്യാസ, കാഗസ് കെ ഫൂല്‍, ചൗദ്‌വിന്‍ കാ ചാന്ദ് തുടങ്ങി നിരവധി സിനിമകളിലൂടെ വഹീദ പ്രേക്ഷക ഹൃദയം കവര്‍ന്ന വഹീദയെ നേരത്തെ പത്മഭൂഷണും പത്മ ശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു.

അന്തരിച്ച നടന്‍ ദേവ് ആനന്ദിന്റെ ശതാബ്ദിയോടൊപ്പമാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നതെന്നത് ശ്രദ്ധേയമാണ്. 1965ല്‍ പുറത്തിറങ്ങിയ വഹീദയുടെ പ്രശസ്ത സിനിമ ഗൈഡിലെ സഹ നടനായിരുന്നു ദേവ് ആനന്ദ്.

logo
The Fourth
www.thefourthnews.in