ENTERTAINMENT
ലുക്ക് ടെസ്റ്റ് കഴിഞ്ഞ് ഷൈൻ ആ കോസ്റ്റ്യൂം മാറിയിട്ടില്ല ; വിചിത്രം സിനിമയുടെ വിശേഷങ്ങൾ
കഥാപാത്രമായി ജീവിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോയെന്ന് സംവിധായകൻ
ആദ്യ ആലോചനയിൽ തന്നെ ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ഷൈൻ ടോമും കനി കുസൃതിയും. ലുക്ക് ടെസ്റ്റ് കഴിഞ്ഞത് മുതൽ ഷൈൻ ആ കോസ്റ്റ്യൂമിൽ തന്നെ ആയിരുന്നു. സെറ്റിൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു.' 'തർക്കങ്ങളിൽ നിന്നാണ് പലതിന്റെയും തുടക്കം. ചില പ്രത്യേക കാര്യങ്ങൾ, അതങ്ങനെ തന്നെ ചെയ്യണം ചേട്ടാ എന്ന് പറയുമ്പോൾ, അത് നീ ചെയ്യുമ്പോഴല്ലേ.. ഞാൻ ചെയ്യുമ്പോൾ ഇങ്ങനെ ഇരിക്കും, എന്ന് പറയും. ഇതാണ് ഷൈൻ എന്ന നടന് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം എന്ന് പറയാൻ പറ്റില്ല, ഇതിനൊക്കെ അപ്പുറം ഇനിയും ചെയ്യും.', വിചിത്രം സിനിമയുടെ വിശേഷങ്ങളുമായി ദ ഫോർത്തിനൊപ്പം നടൻ ബാലു വർഗീസും സംവിധായകൻ അച്ചു വിജയനും. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.