എ ആർ റഹ്മാന്‍ ഷോ അലങ്കോലപ്പെട്ടതിന് പിന്നിൽ നടൻ വിജയ് ആന്റണിയുടെ ഇടപെടലെന്ന് ആരോപണം; കേസ് കൊടുക്കുമെന്ന് നടന്‍

എ ആർ റഹ്മാന്‍ ഷോ അലങ്കോലപ്പെട്ടതിന് പിന്നിൽ നടൻ വിജയ് ആന്റണിയുടെ ഇടപെടലെന്ന് ആരോപണം; കേസ് കൊടുക്കുമെന്ന് നടന്‍

നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും
Updated on
1 min read

ചെന്നൈയിലെ എ ആര്‍ റഹ്മാന്‍ ഷോ അലങ്കോലപ്പെട്ട വിവാദത്തില്‍ സംഗീത സംവിധായകന്‍ വിജയ് ആന്റണിക്കെതിരെ യൂട്യൂബര്‍. പരിപാടി അലങ്കോലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിക്കാണെന്നായിരുന്നു യൂട്യൂബറുടെ ആരോപണം.

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വിജയ് ആന്റണി രംഗത്തെത്തി. യൂട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും വിജയ് ആന്റണി പറഞ്ഞു. എന്നാൽ പരിപാടി അട്ടിമറിച്ചതിൽ വിജയ് ആന്റണിയുടെ പങ്ക് സാധൂകരിക്കുന്ന ഓഡിയോ സന്ദേശം കൈവശമുണ്ടെന്നാണ് യൂട്യൂബറുടെ നിലപാട്.

എ ആര്‍ റഹ്മാന്റെ മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം

''ഒരുപാട് വിഷമത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇപ്പോഴത്തെ വിവാദത്തിന് വിരാമമിടുക എന്നാണ് ഈ കത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം നുണകളാണ്. അവര്‍ക്കെതിരെ ഞാന്‍ മാനനഷ്ടക്കേസ് നൽകും. നഷ്ടപരിഹാരമായി കിട്ടുന്ന തുക സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സുഹൃത്തിന് നല്‍കും''- വിജയ് ആന്റണി പറഞ്ഞു.

എ ആർ റഹ്മാന്‍ ഷോ അലങ്കോലപ്പെട്ടതിന് പിന്നിൽ നടൻ വിജയ് ആന്റണിയുടെ ഇടപെടലെന്ന് ആരോപണം; കേസ് കൊടുക്കുമെന്ന് നടന്‍
എ ആർ റഹ്മാൻ ഷോ വിവാദം: മാപ്പ് പറഞ്ഞ് സംഘാടകർ, സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്

എ ആര്‍ റഹ്മാന്റെ 'മറക്കുമാ നെഞ്ചം' എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ടിക്കെറ്റെടുത്തവര്‍ക്ക് പരിപാടി നടക്കുന്നിടത്തേയ്ക്ക് പ്രവേശിക്കാനായില്ലെന്നും തിരക്കിനിടയില്‍ ചിലര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. പിന്നീട് പണം തിരികെ കൊടുക്കുമെന്ന് സംഘാടകരുടെ ഭാഗത്ത് നിന്ന് അറിയിപ്പ് വന്നതോടെയാണ് വിവാദം അല്‍പ്പം അടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലായിരുന്നു 'മറക്കുമാ നെഞ്ചം' സംഗീതപരിപാടി. ഹാളില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതൽപേർക്കുള്ള ടിക്കറ്റ് വിതരണം ചെയ്തതാണ് ഷോ അലങ്കോലപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഷോ കഴിഞ്ഞ് മൂന്നാംദിനം പരിപാടിയുടെ സംഘാടകന്‍ ഹേമന്ത് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എല്ലാ അസൗകര്യങ്ങള്‍ക്കും സംഘാടകരാണ് ഉത്തരവാദികളെന്നും എ ആര്‍ റഹ്മാനെ കുറ്റപ്പെടുത്തരുതെന്നും സംഘാടകർ ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in