പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയൂ; 
വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച്  വിജയ്

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയൂ; വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച് വിജയ്

സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളെ തിരിച്ചറിയണമെന്നും വിജയ്
Updated on
1 min read

രാഷ്ട്രീയ പ്രവേശന ചർച്ചകൾക്കിടെ പൊതുവേദിയിൽ രാഷ്ട്രീയം പറഞ്ഞ് വിജയ്. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച് താരം. ഒരു വോട്ടിന് ആയിരം രൂപയാണ് നൽകുന്നതെങ്കിൽ ഒരു മണ്ഡലത്തിൽ മാത്രം എത്ര കോടിയാണ് ചെലവാക്കുന്നതെന്ന് ആലോചിക്കണം, അവർ എന്തിനാകും ഇത്രയും പണം ചെലവാക്കി വോട്ട് വാങ്ങുന്നത് , എത്ര രൂപ അവർ സമ്പാദിച്ചിട്ടുണ്ടാകും? ഇതിനൊക്കെ മാറ്റം വരുത്താൻ നിങ്ങൾക്ക് സാധിക്കും, മാറ്റങ്ങൾ നിങ്ങളിലൂടെ മാത്രമേ സാധ്യമാകൂയെന്നും വിജയ് . തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്ന് എച്ച്‌ എസ് സി, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദ്യ മൂന്ന് റാങ്കുകാരെ ആദരിക്കുന്നതിനായി വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ദളപതിയുടെ അഭ്യർത്ഥന

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയൂ; 
വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച്  വിജയ്
പ്രണയിക്കാൻ കൊതിപ്പിച്ച ശബ്ദങ്ങൾ വീണ്ടും

ജീവിതം ആഘോഷിക്കണമെന്നും, സ്വാഭിമാനം കാത്തു സൂക്ഷിക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളെ തിരിച്ചറിയണം, പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവ് നേടാൻ പ്രാപ്തരാകണം, വിജയ് കൂട്ടിച്ചേർത്തു

പരീക്ഷയിൽ വിജയിച്ച ആദ്യ മൂന്ന് റാങ്ക്കാരെ ആദരിക്കുന്നതോടൊപ്പം സർട്ടിഫിക്കറ്റും സമ്മാനത്തുകയും വിജയ് വിതരണം ചെയ്തു. വിദ്യാർത്ഥികൾ വിജയ്ക്ക് നന്ദി പറഞ്ഞു.

ദളപതിയുടെ രാഷ്ട്രീയ പ്രവേശന ചർച്ചകളും വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങളും ചർച്ചയാകാറുണ്ടെങ്കിലും ഇത് ആദ്യമായാണ് താരം പൊതുവേദിയിൽ രാഷ്ട്രീയം പറയുന്നത്. തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ രാഷ്ട്രീയ ഭേദമന്യേ പണം കൊടുത്ത് വോട്ട് വാങ്ങൽ രീതി പിന്തുടരുന്ന സംസ്ഥാനമെന്ന ആക്ഷേപം നേരത്തെ തന്നെ തമിഴ്നാട് നേരിടുന്നതാണ്. ഈ രീതിയെയാണ് താരം പരസ്യമായി എതിർക്കുന്നത് . ദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിക്കുന്നതിലും നേരത്തെയാകുമെന്നതിന്റെ സൂചനയാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

logo
The Fourth
www.thefourthnews.in