'G.O.A.T'ന്റെ സെക്കന്റ് ലുക്കുമായി വിജയ്; ഒരുങ്ങുന്നത് ആ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കോ ?
ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന വെങ്കട്ട് പ്രഭു ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വിജയ് എത്തുന്നത്.
രണ്ട് ലുക്കിലും പ്രായത്തിലുമുള്ള വിജയിയെയാണ് പോസ്റ്ററിൽ കാണുന്നത്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
വിജയ് - വെങ്കട്ട്പ്രഭു ചിത്രം G.O.A.T ഹോളിവുഡ് ചിത്രം ജെമിനിമാൻ എന്ന ചിത്രത്തിന്റെ റീമേക്ക് ആണോ എന്നതാണ് ഉയരുന്ന ചോദ്യം. ബോക്‌സോഫീസിൽ പരാജയമായ ജെമിനി മാനിൽ വിൽ സ്മിത്ത് ആയിരുന്നു നായകനായത്.
രണ്ട് പ്രായത്തിലും ലുക്കിലുമുള്ള വിൽ സ്മിത്ത് ജെമിനിമാനിലും എത്തിയിരുന്നു. ഇതിനിടെ ചിത്രത്തിനായി വിജയ് തന്റെ വിന്റേജ് ലുക്കിൽ എത്തുമെന്നുള്ള റിപ്പോർട്ടും വന്നിരുന്നു. ഇതിനായി ഡി എജിങ് ടെക്നോളജി ഉപയോഗിച്ച് വിജയുടെ രംഗങ്ങൾ ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.
നിലവിൽ G.O.A.T ന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.