വിജയ്-ലോകേഷ് ചിത്രം വിദേശത്ത് എത്തിക്കുന്നത് ഗോല്ച്ചിന്റെ ഫാര്‍സ് ഫിലിംസ്
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലിയോയുടെ വിദേശ രാജ്യങ്ങളിലെ വിതരണാവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയിലുള്ളത്.
തുടക്കം മുതല്‍ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് ലിയോയ്ക്ക് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്.ഗോകുലം ഗോപാലനാണ് കേരളത്തില്‍ ലിയോ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ഗോകുലം മൂവീസിന്റെ ബാനറിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റ്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയില്‍ ഒരുങ്ങുന്ന, ഷങ്കര്‍- കമല്‍ ഹസന് ചിത്രം ഇന്‍ഡ്യന്‍-2, രജനികാന്ത് ചിത്രം ലാല്‍ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തില്‍ എത്തിക്കാനാണ് സാധ്യത.