ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ

ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ

ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ്.
Updated on
1 min read

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നടൻ ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്. റിപ്പോർട്ടുകൾ പ്രകാരം ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ്. ഇതോടെ ഒടുവിലെ പ്രോജക്റ്റിനായി ഷാരൂഖ് വാങ്ങിയ 250 കോടി എന്ന റെക്കോഡിനെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനൊരുങ്ങുന്ന വിജയുടെ അവസാന ചിത്രമാണ് ദളപതി 69. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.

കെവിഎൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69 നിർമിച്ചിരിക്കുന്നത്. സതുരംഗ വേട്ടൈ, തുണിവ്, വലിമൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദ് ആണ് ചിത്രം ഒരുക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറക്കാർ നൽകുന്ന വിവരം. വിജയ്‌യുടെ കരിയറിലെ അവസാനത്തെ ചിത്രമെന്ന നിലയിൽ ഏറെ വൈകാരികമാണ് ആരാധകർക്ക് ദളപതി 69. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളടക്കം വിജയ് സിനിമാ അഭിനയം നിർത്തുന്നതിലുളള ദു:ഖം പങ്കുവെച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെയും പുറത്തു വിട്ടിട്ടില്ലെങ്കിലും സിമ്രാൻ, മോഹൻലാൽ, മമിത ബൈജു, സമന്ത റൂത്ത് പ്രഭു, പൂജ ഹെഗ്‌ഡെ തുടങ്ങിയവർ ചിത്രത്തിൽ അണി നിരക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ
'ജനാധിപത്യത്തിന്റെ ദീപവാഹകൻ' ആയി വിജയ്; ദളപതി 69 പ്രഖ്യാപിച്ചു, 2025 ഒക്ടോബറില്‍ റിലീസ്

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമാണ് (ഗോട്ട്) ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിജയ് ചിത്രം. വിജയ്ക്കു പുറമെ പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ജയറാം തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ബോക്‌സ്ഓഫീസില്‍ വൻകുതിപ്പാണ് ചിത്രം നടത്തുന്നത്. 200 കോടിയാണ് ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം നേടിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in