അഡ്വാൻസ് ബുക്കിങ്ങിലും 'ഗോട്ട്'; യു കെയില്‍ ആദ്യദിനം വിറ്റത്  4800 ടിക്കറ്റുകള്‍

അഡ്വാൻസ് ബുക്കിങ്ങിലും 'ഗോട്ട്'; യു കെയില്‍ ആദ്യദിനം വിറ്റത് 4800 ടിക്കറ്റുകള്‍

സെപ്റ്റംബർ 5-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്
Updated on
1 min read

രാഷ്ട്രീയ പ്രഖ്യാപനത്തിന് മുൻപ് ഇനി സിനിമയിൽ സജീവമാകില്ലെന്ന് അറിയിച്ചതിനാൽ തന്നെ വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോട്ട്. രാഷ്ട്രീയ പ്രവേശത്തിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന സിനിമകൂടിയാണിത്. അതിനാൽ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വളരെ ആവേശത്തോട് കൂടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ യുകെയിൽ നിന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്.

അഡ്വാൻസ് ബുക്കിങ്ങിലും 'ഗോട്ട്'; യു കെയില്‍ ആദ്യദിനം വിറ്റത്  4800 ടിക്കറ്റുകള്‍
ദളപതി വിജയ്‌യുടെ ഗോട്ട്: സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ട് സംവിധായകൻ വെങ്കട്ട് പ്രഭു

പ്രഭു വെങ്കട്ടിൻ്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) യുകെയിൽ പ്രീബുക്കിങ്ങിൽ ഏകദേശം 40 ലക്ഷം രൂപയാണ് ആദ്യദിനം നേടിയത് എന്നതാണ് പുതിയ അപ്‌ഡേഷൻ. ഏകദേശം 4800 ടിക്കറ്റുകളുടെ വിൽപ്പനയിൽ നിന്നാണ് ആദ്യ ദിവസം 37, 846 പൗണ്ട് നേടിയത്. ചിത്രത്തിന്റെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് റിലീസ് തീയതിക്ക് ഒരു മാസം മുൻപാണ് ടിക്കറ്റ് ബ്രിട്ടണില്‍ വിൽപ്പനയ്ക്കെത്തിച്ചത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ത്യയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രൊമോഷൻ പരിപാടികൾ ഇല്ലാതെ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അഡ്വാൻസ് ബുക്കിങ്ങിലും 'ഗോട്ട്'; യു കെയില്‍ ആദ്യദിനം വിറ്റത്  4800 ടിക്കറ്റുകള്‍
റിലീസിന് മുന്നെ ചരിത്ര നേട്ടവുമായി വിജയ് ചിത്രം 'ഗോട്ട്'; സാറ്റലൈറ്റ് വിറ്റത് റെക്കോഡ് തുകയ്ക്ക്

സെപ്റ്റംബർ 5-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായി തമിഴ്നാട്ടിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനം ആരംഭിക്കും. നേരത്തെ ചിത്രത്തിന്‍റെ തമിഴ്നാട്ടിലെ വിതരണക്കാരായ റോമിയോ പിക്ചേഴ്സിന്‍റെ പ്രതിനിധിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വെങ്കട്ട് പ്രഭുവും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുവെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

ഗോട്ട് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ടെലിവിഷന്‍ കമ്പനിയായ സീ ആണ്. 93 കോടി രൂപയ്ക്കാണ് എല്ലാ ഭാഷകളിലേയും സാറ്റലൈറ്റ് അവകാശം സീ നേടിയത്. തമിഴ്‌സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. കേരളമടക്കമുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ച ഗോട്ട് സിനിമ ഹോളിവുഡ് ചിത്രം ജെമിനിമാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെമിനി മാനിൽ വിൽ സ്മിത്ത് ആയിരുന്നു നായകനായത്.

അഡ്വാൻസ് ബുക്കിങ്ങിലും 'ഗോട്ട്'; യു കെയില്‍ ആദ്യദിനം വിറ്റത്  4800 ടിക്കറ്റുകള്‍
ദീപാവലിക്ക് അല്ല അതിന് മുമ്പേ എത്തും; ദളപതി വിജയ്‌യുടെ 'ദ ഗോട്ട്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

logo
The Fourth
www.thefourthnews.in