വയനാടിന് കൈത്താങ്ങായി വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി

വയനാടിന് കൈത്താങ്ങായി വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി

വിക്രത്തിന്റെ കേരള ഫാൻസ്‌ അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്
Updated on
1 min read

ഉരുൾപൊട്ടലിൽ വേദനയായ വയനാടിന് കൈത്താങ്ങായി നടൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവനയായി നൽകി. കേരള ഫാൻസ്‌ അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ദുരിതബാധിതർക്ക് എല്ലാവിധ സഹായവും നൽകുന്നത് ഔദ്യോഗിക ദുരിതാശ്വാസ ഫണ്ടിൽനിന്ന് ആയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനുശേഷം നിരവധി പേരാണ് സഹായഹസ്തവുമായി എത്തുന്നത്. നിരവധി താരങ്ങൾ സഹായഹസ്തവുമായി എത്തി.

മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി പി സാലിയുടെ സി പി ട്രസ്റ്റും സഹായവുമായെത്തിയിരുന്നു. ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായി സംഘം നേരിട്ട് വയനാട്ടിലേക്കു പോകുകയായിരുന്നു.

വയനാടിന് കൈത്താങ്ങായി വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി
'റെഡ് അലർട്ട് നൽകിയിരുന്നില്ല, ഉത്തരവാദിത്വം ആരുടെയെങ്കിലും പിടലിക്കുവെച്ച് ഒഴിഞ്ഞുമാറരുത്', അമിത് ഷായെ തള്ളി മുഖ്യമന്ത്രി

ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞതിന് തൊട്ടുപിന്നാലെ നടൻ വിജയ് സോഷ്യൽ മീഡിയയിലൂടെ വയനാടിന് അനുശോചനം അറിയിച്ച് രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണെന്നും ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നുവെന്നും വിജയ് പറഞ്ഞിരുന്നു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം.

logo
The Fourth
www.thefourthnews.in