ആർആർആറിലെ വില്ലൻ, ഐറിഷ് നടൻ റേ സ്റ്റീവൻസൺ അന്തരിച്ചു
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ, ജോർജ്ജ് റെയ്മണ്ട് സ്റ്റീവൻസൺ എന്ന റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ ഇറ്റലിയിൽ വച്ച് ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ആർആർആറിലെ വില്ലൻ കഥാപാത്രത്തിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കും സുപരിചിതനായ റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് രാജമൗലി ട്വിറ്ററിൽ കുറിച്ചു.
രാജമൗലി ചിത്രം ആർആർആറിലെ ബ്രിട്ടീഷ് ഗവർണറായ സ്കോട്ടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തോറിലെ അസ്ഗാർഡിയൻ യോദ്ധാവും എച്ച്ബിഒ പരമ്പരയായ റോമിലെ ടൈറ്റ്സ് പുളളോയും ജനപ്രീതി നേടി കൊടുത്ത കഥാപാത്രങ്ങളാണ്.
1964-ൽ നോർത്തേൺ അയർലണ്ടിലെ ലിസ്ബേണിലായിരുന്നു ജനനം. എട്ടാമത്തെ വയസ്സിൽ ലണ്ടനിലേക്ക് കുടിയേറി. ബ്രിസ്റ്റോൾ ഓൾഡ് വിക് തിയേറ്റർ സ്കൂളിലായിരുന്നു വിദ്യാഭ്യസം. വർഷങ്ങളോളം ബ്രിട്ടീഷ് ടെലിവിഷനിലും ജോലി ചെയ്തു. 2002-ൽ, ലണ്ടൻ ഫിലിം സ്‌കൂളിൽ നിന്ന് ബിരുദം നേടുന്നതിന് മുമ്പ് നടനും സംവിധായകനുമായ എഡ്വേർഡ് ഹിക്‌സിന്റെ ആന്റിപോഡൽ ചിത്രമായ നോ മാൻസ് ലാൻഡ് എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. ടെലിവിഷൻ പരമ്പരകളിൽ വേക്കിംഗ് ദി ഡെഡ് , മർഫിസ് ലോ എന്നിവയിലെ അതിഥി വേഷങ്ങളും സിറ്റി സെൻട്രൽ , അറ്റ് ഹോം വിത്ത് ദി ബ്രൈത്ത്‌വൈറ്റ്‌സ് എന്നിവയിലെ പ്രധാന വേഷങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 1995-ൽ സം കൈൻഡ് ഓഫ് ലൈഫ് , ദി റിട്ടേൺ ഓഫ് ദി നേറ്റീവ് എന്നിവയുൾപ്പെടെ ടിവി പരമ്പരകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
1998-ൽ പോൾ ഗ്രീൻഗ്രാസിന്റെ "ദി തിയറി ഓഫ് ഫ്ലൈറ്റ്" എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. 2004-ൽ, അന്റോയിൻ ഫുക്വയുടെ കിംഗ് ആർതർ എന്ന ചിത്രവും പണിഷർ: വാർ സോൺ, ഡിവേർജന്റ്, ട്രൈലോജി, ജിഐ ജോ: റിട്ടലിയേഷൻ, ദി ട്രാൻസ്പോർട്ടർ: റീഫ്യൂവൽഡ് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത്
ഗാർ സാക്‌സണായി സ്റ്റാർ വാർസ് റെബൽസ്, ദി ക്ലോൺ വാർസ് എന്നിവയിലും സ്റ്റീവൻസൺ ശബ്ദം നൽകിയിട്ടുണ്ട്. കൂടാതെ വരാനിരിക്കുന്ന സ്റ്റാർ വാർസ് ലൈവ്-ആക്ഷൻ സീരീസായ അഹ്‌സോകയിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ബെയ്‌ലൻ സ്കോൾ എന്ന നെഗറ്റീവ് വേഷത്തിലാണ് അദ്ദേഹമെത്തുന്നത്. എട്ട് എപ്പിസോഡുളള സീരിസ് ഓഗസ്റ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.