നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

വിനായകനെ സിഐഎസ്എഫിന്റെ പരാതിയിലാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയലെടുത്തത്. വിനായകൻ മദ്യലഹരിയായിരുന്നെന്നാണ് പോലീസ് വാദം.
Updated on
1 min read

നടന്‍ വിനായകന ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നാണ് നടപടി. നേരത്തേ, നടന്‍ വിനായകന് നേരെ കൈയേറ്റം ഉണ്ടായയതായി പരാതിയുയര്‍ന്നിരുന്നു. വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്‌തെന്നായിരുന്നു ആരോപണം. ഗോവയിലേക്കു പോകുന്നതിനുള്ള കണക്റ്റിങ് വിമാനത്തിനു വേണ്ടിയാണ് വിനായകന്‍ ഹൈദരാബാദില്‍ ഇറങ്ങിയത്.

വിമാനത്താവളത്തിലെ ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കമാണ് ഒടുവില്‍ കൈയേറ്റത്തില്‍ കലാശിച്ചത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുകയായിരുന്ന വിനായകനെ സിഐഎസ്എഫിന്റെ പരാതിയിലാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയലെടുത്തത്. ഡൊമസ്റ്റിക് പാസഞ്ചർ ഏരിയയിൽ വിനായകൻ ബഹളമുണ്ടാക്കിയെന്നും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടി സൃഷ്ടിച്ചെന്നുമുള്ള പരാതിയെ തുടർന്നാണ് നടനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. വിനായകൻ നിലവിൽ ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണുള്ളത്. വിനായകൻ മദ്യലഹരിയായിരുന്നെന്നാണ് പോലീസ് വാദം.

logo
The Fourth
www.thefourthnews.in