വീണ്ടും അത്ഭുതദ്വീപ് തുറക്കുന്നു; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

വീണ്ടും അത്ഭുതദ്വീപ് തുറക്കുന്നു; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

ചിത്രീകരണം 2024ൽ ആരംഭിക്കും
Updated on
1 min read

ഫാന്റസി എന്റർടെയ്ന‍ർ ചിത്രങ്ങളിൽ മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട വിനയൻ ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു. സംവിധായകൻ വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തിൽ ഗിന്നസ് പക്രുവിനൊപ്പം ഇത്തവണ ഉണ്ണി മുകുന്ദനുമുണ്ടാകും. ചിത്രീകരണം 2024ൽ ആരംഭിക്കുമെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

വീണ്ടും അത്ഭുതദ്വീപ് തുറക്കുന്നു; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും
സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് നാളെ

സിജു വിൽസണൊപ്പമുള്ള ചിത്രത്തിന് ശേഷമാകും അത്ഭുതദ്വീപ് രണ്ടാം ഭാ​ഗവുമായി വിനയനെത്തുക. "18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകൾ കാണാൻ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വിൽസണുമായുള്ള ചിത്രത്തിന് ശേഷം 2024ൽ ഞങ്ങൾ അത്ഭുതദ്വീപിലെത്തും", വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

വീണ്ടും അത്ഭുതദ്വീപ് തുറക്കുന്നു; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും
'നാഗവല്ലി'യായി കങ്കണ റണൗട്ട്; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ​ഗിന്നസ് പക്രുവും സന്തോഷം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. "അങ്ങനെ 18 വർഷങ്ങൾക്ക് ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സാറില്‍ നിന്നും വന്നെത്തിയിരിക്കുന്നു... ഒരുപാടു സന്തോഷവും അതിലേറെ ആവേശവും... കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്.. അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം," അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വീണ്ടും അത്ഭുതദ്വീപ് തുറക്കുന്നു; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും
'ജയിലർ' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും

മാളികപ്പുറം, പത്താം വളവ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വീണ്ടും അത്ഭുതദ്വീപ് തുറക്കുന്നു; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും
വെറുതെ അല്ല രജനീകാന്തിനെ തലൈവർ എന്നുവിളിക്കുന്നത്; ജയിലറിന്റെ വിശേഷം പറഞ്ഞ് ജാക്കി ഷെറോഫ്

നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് അത്ഭുതദ്വീപിനെ തേടിയെത്തിയത്. ഗിന്നസ് പക്രുവിനും പൃഥ്വിരാജിനുമൊപ്പം മല്ലിക കപൂർ, ജഗതി ശ്രീകുമാർ, ജഗദീഷ്, കല്പന, ബിന്ദു പണിക്കർ, പൊന്നമ്മ ബാബു, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. മുന്നൂറോളം കൊച്ചുമനുഷ്യരെ വച്ച് വിനയൻ സംവിധാനം ചെയ്ത ചിത്രം വ്യത്യസ്തമായ കഥ പറച്ചിലിലൂടെയാണ് ശ്രദ്ധ നേടിയത്.

logo
The Fourth
www.thefourthnews.in