ദുല്‍ഖറും ഫഹദും പൃഥ്വിരാജും സ്വന്തം ഇടം സൃഷ്ടിച്ചവർ, പരാജയപ്പെട്ടിട്ടും തുടരെ അവസരം ലഭിക്കുന്നതാണ് പ്രശ്നമെന്ന് വിനീത്

ദുല്‍ഖറും ഫഹദും പൃഥ്വിരാജും സ്വന്തം ഇടം സൃഷ്ടിച്ചവർ, പരാജയപ്പെട്ടിട്ടും തുടരെ അവസരം ലഭിക്കുന്നതാണ് പ്രശ്നമെന്ന് വിനീത്

നെപ്പോട്ടിസത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു വിനീത്
Updated on
1 min read

മുന്‍നിര യുവതാരങ്ങള്‍ അണിനിരന്ന, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' പ്രേക്ഷക പ്രശംസ നേടി തീയേറ്ററില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ ഒത്തുചേരുന്നതു കൊണ്ട് തന്നെ 'നെപ്പോ കിഡ്' എന്ന പ്രയോഗം വീണ്ടും ചര്‍ച്ചയാവുകയാണ്.

എന്നാല്‍ നെപ്പോട്ടിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. കഠിന പ്രയത്‌നം ചെയ്യുന്നവരാണെങ്കില്‍ സിനിമാ കുടുംബത്തില്‍ നിന്നും ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വിനീതിന്റെ അഭിപ്രായം. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പങ്കുവച്ചത്.

ദുല്‍ഖറും ഫഹദും പൃഥ്വിരാജും സ്വന്തം ഇടം സൃഷ്ടിച്ചവർ, പരാജയപ്പെട്ടിട്ടും തുടരെ അവസരം ലഭിക്കുന്നതാണ് പ്രശ്നമെന്ന് വിനീത്
'നിവിന്റെ കാത്തിരുന്ന തിരിച്ചുവരവ്, അതും ആശാന്റെ ചിത്രത്തിൽ'; 'വർഷങ്ങൾക്കു ശേഷം' ആദ്യ പ്രതികരണങ്ങള്‍

''സിനിമകള്‍ വിജയിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടാലും സിനിമാ കുടുംബത്തില്‍ നിന്നും വരുന്നവര്‍ക്ക് തുടരെ സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത് പ്രശ്‌നമാണ്''- വിനീത് പറയുന്നു.

കഠിന പ്രയത്‌നം കൊണ്ടും ദൃഢനിശ്ചയം കൊണ്ടും സിനിമാ മേഖലയില്‍ തങ്ങളുടേതായ സ്ഥാനം സൃഷ്ടിക്കാമെന്നതിന്റെ ഉദാഹരണമാണ് ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും പൃഥ്വിരാജ് സുകുമാരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഠിനാധ്വാനം ചെയ്യുകയും സിനിമ വിജയിക്കുകയും ചെയ്യുന്നിടത്തോളം ഇത് ആരും കാര്യമാക്കില്ലെന്നും വിനീത് വ്യക്തമാക്കി.

ദുല്‍ഖറും ഫഹദും പൃഥ്വിരാജും സ്വന്തം ഇടം സൃഷ്ടിച്ചവർ, പരാജയപ്പെട്ടിട്ടും തുടരെ അവസരം ലഭിക്കുന്നതാണ് പ്രശ്നമെന്ന് വിനീത്
'വർഷങ്ങൾക്കു ശേഷ'ത്തിന് പിന്നാലെ വിനീത് - ഷാൻ റഹ്‌മാൻ ചിത്രം, കൂടെ ആട് 3യും; 'ഷാൻ റഹ്‌മാൻ ഇസ് ബാക്ക്' എന്ന് അജു വർഗീസ്

അതേസമയം നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഹൃദയം' നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

logo
The Fourth
www.thefourthnews.in