'എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പകൊന്നു, ആദി പുരുഷ് കണ്ടപ്പോള്‍  മനസിലായി'; വിരേന്ദ്ര സെവാഗ്

'എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പകൊന്നു, ആദി പുരുഷ് കണ്ടപ്പോള്‍ മനസിലായി'; വിരേന്ദ്ര സെവാഗ്

സിനിമയിലെ വിഎഫ്എക്‌സിനും ഡയലോഗുകള്‍ക്കും എതിരെ പരിഹാസങ്ങളും ട്രോളുകളും നിറയുമ്പോഴാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ പ്രതികരണം
Updated on
1 min read

പ്രഭാസ്, കൃതിസനോന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ പ്രധാനകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമായ ആദി പുരുഷിനെ പരിഹസിച്ച് ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ്. സിനിമയിലെ വിഎഫ്എക്‌സിനും ഡയലോഗുകള്‍ക്കും എതിരെ പരിഹാസങ്ങളും ട്രോളുകളും നിറയുമ്പോഴാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ പ്രതികരണം എത്തുന്നത്.

ജൂണ്‍ 16 തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 'എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പകൊന്നുവെന്ന് ആദി പുരുഷ് കണ്ടപ്പോള്‍ തനിക്ക് മനസിലായി' എന്നാണ് സെവാഗ് ട്വീറ്റ്.

'എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്' എന്ന ചോദ്യം ഉയര്‍ത്തിയാണ് ബാഹുബലിയുടെ ഒന്നാംഭാഗം അവസാനിക്കുന്നത്. ഈ ഭാഗം പരാമര്‍ശിച്ചാണ് സെവാഗ് ആദി പുരുഷിനെ പരിഹസിരിച്ചിരിക്കുന്നത്. തന്റെ ട്വിറ്ററിന്റെ സ്‌ക്രീന്‍ഷോട്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തത്.

'എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പകൊന്നു, ആദി പുരുഷ് കണ്ടപ്പോള്‍  മനസിലായി'; വിരേന്ദ്ര സെവാഗ്
''ദൈവങ്ങളോട് അനാദരവ് കാണിച്ചു, രാജ്യത്തോട് മാപ്പ് പറയണം''; ആദി പുരുഷ് സിനിമയ്‌ക്കെതിരെ ശിവസേന എം പി

തീയറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ തന്നെ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആദി പുരുഷ് രാമായണത്തെ വികൃതമാക്കുകയും പരിഹസിക്കുന്നതുമാണെന്ന് ചൂണ്ടികാട്ടി വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിത്രം ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് ഹിന്ദുത്വസംഘടനകള്‍ രംഗത്തെത്തിയിരുന്നു. കഥാപാത്രങ്ങളെ കൃത്യമല്ലാത്തതും അനുചിതവുമായ രീതിയില്‍ അവതരിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദുസേന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ആദിപുരുഷിലെ സംഭാഷണങ്ങളെ വിമര്‍ശിച്ച് ശിവസേന എം പി പ്രിയങ്ക ചതുര്‍വേദിയും രംഗത്തെത്തിയിരുന്നു. രാമായണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.500 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

'എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പകൊന്നു, ആദി പുരുഷ് കണ്ടപ്പോള്‍  മനസിലായി'; വിരേന്ദ്ര സെവാഗ്
രാമായണത്തെ ഓം റൗട്ട് തമാശയാക്കി; ആദി പുരുഷിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ മുകേഷ് ഖന്ന

ഹനുമാനോടുള്ള ബഹുമനാര്‍ഥം ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്ന് സംവിധായകന്‍ ഓം റൗട്ട് പ്രഖ്യാപിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാമനായി പ്രഭാസ് കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലിഖാനുമാണെത്തിയത്.

logo
The Fourth
www.thefourthnews.in