ഹിറ്റ് കോമ്പോ വീണ്ടും;     വിശാൽ - ഹരി ചിത്രം അടുത്തമാസം ആരംഭിക്കും

ഹിറ്റ് കോമ്പോ വീണ്ടും; വിശാൽ - ഹരി ചിത്രം അടുത്തമാസം ആരംഭിക്കും

സംവിധായകൻ ഹരിയും വിശാലും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്
Updated on
1 min read

താമരഭരണി, പൂജൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഹരി- വിശാൽ കോമ്പിനേഷനിൽ പുതിയ ചിത്രം. ചിത്രീകരണം അടുത്ത മാസം അഞ്ചിന് ആരംഭിക്കും. ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് താത്കാലികമായി 'വിശാല്‍ 34' എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം

ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സീ സ്റ്റുഡിയോസ് പുറത്ത് വിട്ട ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ സ്‌തെതസ്‌ക്കോപ്പിന് ചുറ്റുമായി അരിവാളുകളും, തോക്കും, കൈവിലങ്ങും എല്ലാം കാണാം. പതിവ് ഹരി ചിത്രങ്ങളിലേത് പോലെയുള്ള സംഘടനരംഗങ്ങളും തീപ്പൊരി ഡയലോഗുകളും ചിത്രത്തിലും ഉണ്ടാകുമെന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്നത് .

ഹരിക്കൊപ്പമുള്ള വിശാലിന്റെ ആദ്യ ചിത്രം 'താമരഭരണി' തമിഴിൽ സൂപ്പർഹിറ്റായിരുന്നു. ഇരുവരും ഒരുമിച്ച രണ്ടാമത്തെ ചിത്രം 'പൂജൈയും തീയേറ്ററില്‍ താരതമ്യേന മികച്ച പ്രതികരണം നേടിയിരുന്നു. സിങ്കം, സാമി, അയ്യ തുടങ്ങി തമിഴ് സിനിമയ്ക്ക് നിരവധി ഹിറ്റുകൾ നൽകിയ സംവിധായകനൊപ്പം വിശാല്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു ഹിറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ

അരുണ്‍ വിജയ് നായകനായി എത്തിയ 'യാനൈ' ആണ് ഹരിയുടേതായി അവസാനം പുറത്ത് വന്ന ചിത്രം. അതേസമയം, വിശാലിന്റേതായി 'മാര്‍ക്ക് ആന്റണി', 'തുപ്പരിവാളന്‍ 2' എന്നീ ചിത്രങ്ങളാണ് റിലീസിനായി തയ്യാറായി നില്‍ക്കുന്നത്. 'തുപ്പരിവാളന്‍ 2'ന്റെ സംവിധാനവും വിശാല്‍ തന്നെയാണ്.

logo
The Fourth
www.thefourthnews.in