'എന്റെ രൂപം ഇതായതുകൊണ്ട് ലഭിച്ചതിൽ കൂടുതലും കള്ളൻ വേഷങ്ങളായി': വിഷ്ണു ഉണ്ണികൃഷ്ണൻ

ഇതുവരെ ചെയ്യാത്ത കഥാപശ്ചാത്തലത്തിലാണ് കള്ളൻ മാത്തപ്പൻ വരുന്നത്

സ്റ്റേറ്റ് ലെവലിൽ മിമിക്രിക്ക് ഫസ്റ്റ് ലഭിച്ചതാണ് സിനിമയിലേയ്ക്ക് എത്താൻ കാരണമായത്. അന്നാണ് ആദ്യമായി എന്റെ ഫോട്ടോ പത്രത്തിൽ വരുന്നത്. സിബി മലയിൽ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിന്നിരുന്ന നിഷാദിക്ക വഴിയാണ് സിനിമയിൽ ഒരു വേഷത്തിനായി പോകുന്നത്. 'എന്റെ വീട് അപ്പൂന്റേം' ആയിരുന്നു സിനിമ. പക്ഷേ ഞാനും കൊച്ചച്ചനും കൂടി ആലുവയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയപ്പോഴേയ്ക്കും അരുൺ എന്ന മറ്റൊരു പയ്യനെ ആ വേഷത്തിലേയ്ക്ക് കാസ്റ്റ് ചെയ്തിരുന്നു. പിറ്റേ ദിവസം രാവിലെ വീണ്ടും ചെന്നു. അന്ന് ജുവനൈൽ ഹോമിന്റെ സീനായിരുന്നു എടുക്കുന്നത്. ജയിൽപുള്ളികളാണല്ലോ, എന്നെ ഉൾപ്പെടെ എല്ലാ കുട്ടികളുടെയും തല മൊട്ടയടിച്ചു. ഇതിലാരാ ഡയലോ​ഗ് പറയാൻ പറ്റുക എന്ന് സിബി സാറ് ചോദിച്ചപ്പോൾ ഞാൻ കൈ പൊക്കി. ഫസ്റ്റ് ടേക്ക് തന്നെ ഒക്കെ ആയപ്പോൾ സിബി സാറ് വന്ന് ഒരു ഷെയ്ക് ഹാന്റ് തന്നു. അന്ന് എല്ലാവരും കയ്യടിച്ചു. അതെനിക്ക് നാഷണൽ അവാർഡ് കിട്ടിയതുപോലെ ആയിരുന്നു.

പിന്നീടാണ് എല്ലാവരും എനിക്ക് മിമിക്രി അറിയാമെന്ന് അറിയുന്നത്. പിന്നെ സലീമേട്ടൻ, ജയറാമേട്ടൻ, നെടുമുടി വേണുച്ചേട്ടൻ അങ്ങനെ സെറ്റിൽ എല്ലാവർക്കും മുന്നിൽ 5 മിനിറ്റ് വീതം മിമിക്രി ആയിരുന്നു.

എന്തൊക്കെയോ കാരണങ്ങൾ കൊണ്ടല്ല, കൃത്യമായി പറഞ്ഞാൽ എന്റെ രൂപം ഇതായതുകൊണ്ട് എനിക്ക് കള്ളൻ വേഷങ്ങൾ ലഭിച്ചു എന്നതാണ് യാഥാർത്ഥ്യം.
വിഷ്ണു ഉണ്ണികൃഷ്ണൻ

എന്തൊക്കെയോ കാരണങ്ങൾ കൊണ്ടല്ല, കൃത്യമായി പറഞ്ഞാൽ എന്റെ രൂപം ഇതായതുകൊണ്ട് പിന്നീട് എനിക്ക് ലഭിച്ചതിൽ കൂടുതലും കള്ളൻ വേഷങ്ങളായിരുന്നു. കളളൻ മാത്തപ്പനും അതിന്റെ തുടർച്ചയാണ്. പക്ഷേ ഇതുവരെ കാണാത്ത കഥാപശ്ചാത്തലത്തിലാണ് മാത്തപ്പൻ വരുന്നത്. അതുകൊണ്ടുതന്നെ അയാൾ എന്റെ മറ്റ് കള്ളൻ വേഷങ്ങളിൽ നിന്നും വ്യത്യസ്ഥനാണ്.

കോൺഫിഡൻസ് കുറവ് അന്നത്തെപ്പോലെതന്നെ ഇന്നുമുണ്ട്. സ്റ്റേജിൽ കയറുമ്പോഴും അഭിമുഖങ്ങൾക്ക് ഇരിക്കുമ്പോഴും ഒരു ഷോട്ട് എടുക്കുന്നതിന് മുൻപ് ക്യാമറയുടെ മുമ്പിൽ നിൽക്കുമ്പോഴുമെല്ലാം ഉള്ളിലൊരു ഭയമാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in