തൃഷയ്‌ക്കെതിരായ 'അശ്ലീല' പരാമര്‍ശം: മാപ്പുപറഞ്ഞ്  എഐഎഡിഎംകെ നേതാവ് എ വി രാജു

തൃഷയ്‌ക്കെതിരായ 'അശ്ലീല' പരാമര്‍ശം: മാപ്പുപറഞ്ഞ് എഐഎഡിഎംകെ നേതാവ് എ വി രാജു

തൃഷയോടും സിനിമാലോകത്തെ എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നെന്നും എവി രാജു
Updated on
1 min read

നടി തൃഷയ്‌ക്കെതിരായ 'അശ്ലീല' പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അണ്ണാ ഡിഎംകെ നേതാവ് എ വി രാജു. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും തൃഷയ്‌ക്കെതിരെയല്ല താന്‍ പറഞ്ഞതെന്നുമായിരുന്നു എ വി രാജുവിന്റെ വിശദീകരണം.

''എഐഎഡിഎംകെ നേതാക്കളുടെ മോശം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശം'' തൃഷയെപ്പോലുള്ള യുവ അഭിനേതാക്കള്‍ എന്നാണ് താന്‍ പറഞ്ഞതെന്നും തൃഷയെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നില്ലെന്നും എ വി രാജു കൂട്ടിച്ചേർത്തു. തൃഷയോടും സിനിമാലോകത്തെ എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നെന്നും രാജു പറഞ്ഞു.

തൃഷയ്‌ക്കെതിരായ 'അശ്ലീല' പരാമര്‍ശം: മാപ്പുപറഞ്ഞ്  എഐഎഡിഎംകെ നേതാവ് എ വി രാജു
അമിതാഭ് കൊതിച്ചു, സയാനിയെ ഒന്ന് കാണാൻ

നേരത്തെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തൃഷയെ അപമാനിക്കുന്ന തരത്തില്‍ എ വി രാജു പരാമര്‍ശം നടത്തിയെന്നായിരുന്നു ആരോപണം. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടിലേക്ക് മാറ്റിയ സമയത്ത് സേലം വെസ്റ്റ് എംഎല്‍എ ജി വെങ്കടാചലം തൃഷയെ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിനായി 25 ലക്ഷം രൂപയാണ് തൃഷ ആവശ്യപ്പെട്ടതെന്നുമായിരുന്നു എ വി രാജുവിന്റെ പരാമര്‍ശം.

ഇതിന് പിന്നാലെ തൃഷ എവി രാജുവിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

"ശ്രദ്ധനേടാന്‍ ഏതു തലത്തിലേക്കും താഴുന്നവരെ ആവര്‍ത്തിച്ച് കാണുന്നത് വെറുപ്പുളവാക്കുന്നു, അത്തരം ആളുകള്‍ക്കെതിരെ ആവശ്യമായതും കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇനി പറയുന്നതും ചെയ്യുന്നതും നിയമ വകുപ്പില്‍ നിന്നുള്ളവരായിരിക്കും," തൃഷ ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ന്ന് തൃഷയെ പിന്തുണച്ചും എ വി രാജുവിനെ വിമർശിച്ചും നിരവധി പേർ പ്രതികരിച്ചു. ''ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത് എന്നതില്‍ എനിക്ക് വേദനയുണ്ട്,'' എന്ന് നടന്‍ കസ്തൂരി ശങ്കര്‍ പ്രതികരിച്ചു.

തൃഷയ്‌ക്കെതിരായ 'അശ്ലീല' പരാമര്‍ശം: മാപ്പുപറഞ്ഞ്  എഐഎഡിഎംകെ നേതാവ് എ വി രാജു
'എന്റെ ചിത്രങ്ങൾ ഹിറ്റായിരുന്നു'; സംവിധായകൻ ഗിരീഷ് എഡിയുടെ പരാമർശത്തിനെതിരെ വിനയൻ

നിര്‍മാതാവായ അദിതി രവീന്ദ്രനാഥ്, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ, നടന്‍ വിശാല്‍ തുടങ്ങിയവരും എവി രാജുവിനെതിരെ രംഗത്ത് എത്തി. ''സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരെ അടിസ്ഥാനരഹിതമായ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കരുത്. സ്ത്രീകള്‍ക്കെതിരായ ഈ ആക്രമണത്തെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ശക്തമായി നേരിടണം,'' ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in