ഇന്ത്യ നടപ്പാക്കിയ ചരിത്ര ദൗത്യം; മേജർ രവിയുടെ പുതിയ ചിത്രം 'ഓപ്പറേഷൻ റാഹത്ത്' എന്തായിരുന്നു

ഇന്ത്യ നടപ്പാക്കിയ ചരിത്ര ദൗത്യം; മേജർ രവിയുടെ പുതിയ ചിത്രം 'ഓപ്പറേഷൻ റാഹത്ത്' എന്തായിരുന്നു

യെമനിൽ 2015-ൽ ഇന്ത്യൻ എയർഫോഴ്‌സ് നടത്തിയ ദൗത്യമാണ് ഇപ്പോൾ സിനിമയാകുന്ന ഓപ്പറേഷൻ റാഹത്ത്. എന്നാൽ 2013-ൽ സമാനമായ പേരിൽ ഇന്ത്യൻ എയർഫോഴ്‌സ് ഒരു ദൗത്യം ഇന്ത്യയിൽ തന്നെ നടത്തിയിരുന്നു.
Updated on
3 min read

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സംവിധായകൻ മേജർ രവി തന്റെ പുതിയ ചിത്രമായ 'ഓപ്പറേഷൻ റാഹത്ത്' പ്രഖ്യാപിച്ചത്. തമിഴ് താരം ശരത് കുമാർ നായകനാവുന്ന ചിത്രം 'സൗത്തിൽ നിന്നുള്ള ഇന്ത്യൻ ചിത്രം' എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ചിത്രത്തിന് പിന്നാലെ എന്താണ് 'ഓപ്പറേഷൻ റാഹത്ത്' എന്ന ചോദ്യമാണ് ഉയർന്നത്.

2015-ൽ യമനിൽ ഇന്ത്യ നടത്തിയ ചരിത്ര ദൗത്യമായിരുന്നു 'ഓപ്പറേഷൻ റാഹത്ത്'. ഇന്ത്യൻ എയർഫോഴ്‌സ് നടത്തിയ ഈ ദൗത്യത്തിൽ ഇന്ത്യക്കാര്‍ക്ക്‌ പുറമെ നിരവധി വിദേശ പൗരന്മാർക്കും ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു. എന്തായിരുന്നു 'ഓപ്പറേഷൻ റാഹത്ത്' എന്നും എന്തായിരുന്നു ഈ ചരിത്ര ദൗത്യത്തിന് പിന്നിൽ എന്നും നോക്കാം.

സംഘർഷ ബാധിതമായ യെമനിൽ നിന്ന് ഇന്ത്യക്കാരെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാൻ ഇന്ത്യ 2015-ൽ ഇന്ത്യൻ എയർഫോഴ്‌സ് നടത്തിയ ദൗത്യമാണ് ഇപ്പോൾ സിനിമയാകുന്ന 'ഓപ്പറേഷൻ റാഹത്ത്'. എന്നാൽ 2013 ൽ സമാനമായ പേരിൽ ഇന്ത്യൻ എയർഫോഴ്‌സ് ഒരു ദൗത്യം ഇന്ത്യയിൽ തന്നെ നടത്തിയിരുന്നു. 2013-ൽ ഉത്തരാഖണ്ഡിൽ നടന്ന വെള്ളപ്പൊക്കത്തിൽ പെട്ടുപോയവരെ രക്ഷിക്കാനായിരുന്നു 'ഓപ്പറേഷൻ രാഹത്ത്'' എന്ന പേരിൽ ആദ്യത്തെ ദൗത്യം നടത്തിയത്.

ഇന്ത്യ നടപ്പാക്കിയ ചരിത്ര ദൗത്യം; മേജർ രവിയുടെ പുതിയ ചിത്രം 'ഓപ്പറേഷൻ റാഹത്ത്' എന്തായിരുന്നു
വിജയ് സേതുപതിയുടെ മഹാരാജ, അജിത്തിന്റെ മങ്കാത്ത, വിജയ്‌യുടെ സുറ; കോളിവുഡ് താരങ്ങളുടെ അമ്പതാം ചിത്രങ്ങൾ

അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികളും തീർത്ഥാടകരും കുടുങ്ങി. തുടർന്നാണ് എയർഫോഴ്‌സ് തങ്ങളുടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 2013 ജൂൺ 17 മുതൽ 19,600 പേരെയാണ് സേന എയർലിഫ്റ്റ് ചെയ്തത്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഒരു വ്യോമസേന നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സിവിലിയൻ രക്ഷാപ്രവർത്തനമായിരുന്നു ഇത്.

എന്നാൽ 'ഓപ്പറേഷൻ റാഹത്ത്' ലോകശ്രദ്ധ പിടിച്ചുപറ്റിയത് യമൻ പ്രതിസന്ധിയിൽ കുടുങ്ങിയ പൗരന്മാരെ ഇന്ത്യ രക്ഷിച്ചപ്പോൾ ആയിരുന്നു. 2011-2012 കാലഘട്ടത്തിൽ ആരംഭിച്ച യമനിലെ വിപ്ലവം 2014 ഓടെ ആഭ്യന്തരയുദ്ധമായി മാറി.

33 വർഷം യെമനെ നയിച്ച പ്രസിഡന്റ് അബ്ദുല്ല സാലിഹിനെതിരെ ആരംഭിച്ച വിപ്ലവത്തിന് പിന്നാലെ സാലിഹ് സ്ഥാനത്ത് നിന്ന് മാറുകയും സാലിഹിന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുറബ്ബു മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.

ഇന്ത്യ നടപ്പാക്കിയ ചരിത്ര ദൗത്യം; മേജർ രവിയുടെ പുതിയ ചിത്രം 'ഓപ്പറേഷൻ റാഹത്ത്' എന്തായിരുന്നു
ഗീതുമോഹൻദാസ് - യഷ് ചിത്രം ടോക്‌സിക് ആരംഭിച്ചു; നായികയായി നയൻതാര

എന്നാൽ രാജ്യത്ത് പൊട്ടിപുറപ്പെട്ട ആഭ്യന്തര യുദ്ധത്തിന് പിന്നാലെ 2014 ഹൂതി വിമതർ യമനിന്റെ തലസ്ഥാനമായ സനയിലേക്ക് മാർച്ച് നടത്തുകയും 2015 ൽ പ്രസിഡന്റ് മൻസൂർ ഹാദിക്ക് രാജ്യം വിടുകയും ചെയ്യേണ്ടി വന്നു. ഇതോടെ 2015 മാർച്ചിൽ സൗദി സഖ്യസേനയ്‌ക്കൊപ്പം യമനിൽ ആക്രമണം ആരംഭിച്ചു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്കാരടക്കം നിരവധി പേർ കുടുങ്ങി.

ജനുവരി 21 ന് തന്നെ ഇന്ത്യ തങ്ങളുടെ പൗരന്മാരോട് തിരികെ വരാൻ നിർദ്ദേശിച്ചിരുന്നു. യെമനിലേക്കുള്ള യാത്ര ഒഴിവാക്കാനും രാജ്യം വിടാനും 2015 ഫെബ്രുവരി 20 ന് രണ്ടാമത്തെ നിർദ്ദേശവും ഇന്ത്യ പുറപ്പെടുവിച്ചു. പിന്നീട് അറബ് സഖ്യത്തിന്റെ സംയുക്ത ആക്രമണം നടക്കുന്നതിന് മുമ്പായി മാർച്ച് 25 ന് മുഴുവൻ ഇന്ത്യക്കാരോടും യെമൻ വിടാനും നിർദ്ദേശം നൽകിയെങ്കിലും നാലായിരത്തോളം ഇന്ത്യൻ പൗരന്മാർ യെമനിൽ കുടുങ്ങി.

ഇതോടെയാണ് അന്നത്തെ വിദേശകാര്യ സഹമന്ത്രി വികെ സിങ് 2015 മാർച്ച് 30 ന് ഓപ്പറേഷൻ റാഹത്തിന് ഉത്തരവിട്ടത്. ഇന്ത്യൻ എയർഫോഴ്‌സും എയർഇന്ത്യയും സംയുക്ത ഇന്ത്യൻ സായുധ സേനയ്ക്കുമായിരുന്നു ഓപ്പറേഷൻ റാഹത്തിന്റെ ചുമതല. യെമനിലെ അൽ ഹൊദൈദ ഒഴികെയുള്ള യെമനിലെ മുഴുവൻ എയർപോർട്ടുകളും തുറമുഖങ്ങളും അടച്ചുപൂട്ടിയിരുന്നു.

ഇന്ത്യ നടപ്പാക്കിയ ചരിത്ര ദൗത്യം; മേജർ രവിയുടെ പുതിയ ചിത്രം 'ഓപ്പറേഷൻ റാഹത്ത്' എന്തായിരുന്നു
'ആമിർഖാന്റെ മകനോ മഹാരാജ് കേസോ', എന്താണ് സംഘപരിവാറിനെ പേടിപ്പിക്കുന്നത് ?

യെമനിലെ തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാനമായി താമസിച്ചിരുന്നത്. ഇവിടെ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യൻ പ്രവാസികൾ ഏകദേശം 4,000 പേരാണെന്നായിരുന്നു കണക്കുകൾ. ഇതിൽ ഭൂരിഭാഗവും പതിറ്റാണ്ടുകളായി യെമനിൽ സ്ഥിരതാമസക്കാരായിരുന്നു.

ഇന്ത്യൻ നാവികസേന അതിന്റെ ഏറ്റവും പുതിയ ഓഫ്ഷോർ പട്രോളിംഗ് കപ്പലുകളിലൊന്നായ ഐഎൻഎസ് സുമിത്രയെയായിരുന്നു യെമനിലെ ഏഡനിലേക്ക് വിന്യസിച്ചത്. തുടർന്ന് മാർച്ച് 31 ന്

ഏഡനിൽ നിന്ന് 349 ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും ജിബൂട്ടിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ബോംബാക്രമണം, വെടിവെപ്പ് തുടങ്ങിയവയായിരുന്നു ഒഴിപ്പിക്കലിൽ നേരിട്ട വെല്ലുവിളികൾ. ജിബൂട്ടിയിൽ എത്തിയ പൗരന്മാരെ വ്യോമസേന വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിച്ചു.

പിന്നീട് അൽ ഹൊദൈദയിൽ എത്തിയ ഐഎൻഎസ് സുമിത്രയിൽ വീണ്ടും 317 പേരെ കയറ്റുകയും ജിബൂട്ടിയിൽ എത്തിക്കുകയും ചെയ്തു.

ഐഎൻഎസ് മുംബൈ, ഐഎൻഎസ് തർകാഷ്, എംവി കവരത്തി, എംവി കോറൽ എന്നിവയും യെമനിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ തങ്ങളുടെ പൗരന്മാരെ കൂടി രക്ഷപ്പെടുത്താൻ വിവിധ രാജ്യങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിച്ചു.

മാർച്ച് 31 മുതൽ ഏപ്രിൽ 15 വരെ ഒമ്പത് ഒഴിപ്പിക്കൽ ദൗത്യങ്ങളിലായി 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,291 വിദേശികളെയും 4640 ഇന്ത്യക്കാരെയും യെമനിൽ നിന്ന് ഓപ്പറേഷൻ റാഹത്തിലൂടെ ഒഴിപ്പിച്ചു. ബഹ്റൈൻ , ബംഗ്ലാദേശ് , കാനഡ , ക്യൂബ , ചെക്ക് റിപ്പബ്ലിക് , ജിബൂട്ടി , ഈജിപ്ത് , ഫ്രാൻസ് , ഹംഗറി , ഇന്തോനേഷ്യ , അയർലൻഡ് , ഇറ്റലി , ജോർദാൻ , കെനിയ , ലെബനൻ , മാലിദ്വീപ് , മൊറോക്കോ , മ്യാൻമർ , നേപ്പാൾ , റൊമാനിയ , പാകിസ്ഥാൻ റഷ്യ , സിംഗപ്പൂർ , ശ്രീലങ്ക , സ്ലോവേനിയ , സ്വീഡൻ , സിറിയ , തുർക്കി , തായ്‌ലന്റ്് , ഉഗാണ്ട , യുണൈറ്റഡ് കിംഗ്ഡം , യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ പൗരന്മാരെയായിരുന്നു ഇന്ത്യ രക്ഷപ്പെടുത്തിയത്.

അതേസമയം 200 ഓളം ഇന്ത്യക്കാർ വിവിധ കാരണങ്ങൾ കൊണ്ട് യെമൻ വിടാൻ വിസമ്മതിച്ചിരുന്നു. 2015 ഏപ്രിൽ 11 ന് ഓപ്പറേഷൻ റാഹത്ത് അവസാനിച്ചു.

logo
The Fourth
www.thefourthnews.in