വിദ്വേഷത്തിൻ്റെ വ്യാപാരികൾ ഷാരൂഖിനെ ലക്ഷ്യമിടുന്നതെന്തിന്?

മറ്റൊരു താരത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തില്‍ ഷാരൂഖ് ഖാന്‍ ഹിന്ദുത്വ ശക്തികളാല്‍ നിരവധി തവണ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രചാരണത്തിന് വിധേയനാക്കപ്പെടുന്ന സിനിമ താരം ആര്? കിങ് ഖാനെന്നും ബാദ്ഷാ ഓഫ് ബോളിവുഡെന്നുമൊക്കെ വിശേഷിക്കപ്പെടുന്ന ഷാരൂഖ് ഖാന്‍.. അദ്ദേഹത്തിന്റെ പഠാന്‍ സിനിമയ്‌ക്കെതിരായ വര്‍ഗീയ വിദ്വേഷ പ്രചാരണം ഇടവേളകളില്ലാതെ തുടരുകയാണ്. എന്തുകൊണ്ടാണ് മറ്റൊരു താരത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തില്‍ ഷാരൂഖ് ഖാന്‍ ഹിന്ദുത്വ ശക്തികളാല്‍ ആക്രമിക്കപ്പെടുന്നത്. അതിന് പ്രത്യേകമായ ചില കാരണങ്ങളുണ്ട്

ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി, ഇരുപതുകളുടെ തുടക്കത്തില്‍ ഷാരൂഖ്  ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്തുമ്പോള്‍ സിനിമ എന്ന മായികലോകമായിരുന്നു സ്വപ്നത്തില്‍. അപ്രതീക്ഷിതമായി ലഭിച്ച അവസരത്തിലൂടെ സീരിയല്‍ നടനായി, ഫൗജി എന്ന സീരിയല്‍ ജനപ്രീതി നേടി. പിന്നീട് മണികൗള്‍ ദസ്‌തെവിസ്‌കിയുടെ ഇഡിയറ്റ് സീരിയലാക്കിയപ്പോള്‍ അതില്‍ ഷാരൂഖിനെ ഉള്‍പ്പെടുത്തി.

സിനിമയിലേത്തിയപ്പോള്‍ തുടര്‍ച്ചയായ ഹിറ്റുകളിലൂടെ അദ്ദേഹം ബോളിവുഡിന്റെ കിങ് ഖാനായി. അദ്ദേഹത്തെ കീഴടക്കാന്‍ മകനെതിരെ പോലും കേസുണ്ടാക്കി.സ്വപ്നം കണ്ടതിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുമ്പോഴും എളിമ കൈവിടാതെയും  നിലപാടിലുറച്ചും തലയുയര്‍ത്തി നില്‍ക്കുന്നത് കൊണ്ട് തന്നെയാണ് കിങ് ഖാന്‍ ഇന്നും ബോളിവുഡിന്റെ താരസിംഹാസനത്തില്‍ അടിയുറച്ചിരിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങളാല്‍ നാലുവര്‍ഷത്തെ ഇടവേള എടുത്തപ്പോഴും ആരാധകര്‍ അതേ ആവേശത്തോടെ  ഇപ്പോഴത്തെ തിരിച്ചുവരവിന് കാത്തിരുന്നതും അതുകൊണ്ടാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in