ഇസ്രയേൽ- പലസ്തീൻ സംഘർഷം; 
അജിത്തിന്റെ വിടാമുയർച്ചി ചിത്രീകരണം നിർത്തിവച്ചു

ഇസ്രയേൽ- പലസ്തീൻ സംഘർഷം; അജിത്തിന്റെ വിടാമുയർച്ചി ചിത്രീകരണം നിർത്തിവച്ചു

കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്
Updated on
1 min read

മഗിഴ് തിരുമേനി -അജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന വിടാമുയർച്ചിയുടെ ചിത്രീകരണം തടസപ്പെട്ടു. പശ്ചിമേഷ്യൻ അതിർത്തിയിലുള്ള അസർബൈജാനിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ച ചിത്രീകരണം ഇസ്രയേൽ- പലസ്തീൻ യുദ്ധം മൂലമാണ് തടസപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഇസ്രയേൽ- പലസ്തീൻ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലും ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചതെന്നാണ് സൂചന. യുദ്ധം അവസാനിക്കാതെ അസർബൈജാനിൽ ചിത്രീകരണം തുടരാകാത്തതിനാൽ മറ്റ് ലൊക്കേഷനുകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്

 പ്രയ്തനങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രങ്ങൾക്ക് പേര് കേട്ട സംവിധായകനാണ് മഗിഷ് തിരുമേനി. ഉദയനിധി സ്റ്റാലിൻ നായകനായ കലൈഗ തലൈവനാണ് മഗിഷ് തിരുമേനി ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രം.

logo
The Fourth
www.thefourthnews.in