മാര്‍ത സ്‌കോട്ട
മാര്‍ത സ്‌കോട്ട

'മാര്‍ത്ത' എന്റെ ജീവിതം, 17 കോടി ഡോളര്‍ നഷ്ടപരിഹാരം വേണം; നെറ്റ്ഫ്‌ളിക്‌സ് സീരിസ് 'ബേബി റെയിന്‍ഡിയര്‍' കോടതി കയറുന്നു

ബേബി റിയന്‍ഡീർ സീരീസിലെ മാര്‍ത സ്‌കോട്ട എന്ന കഥാപാത്രത്തിന് പ്രചോദനമായെന്ന് അവകാശപ്പെടുന്ന ഫിയോന ഹാര്‍വേയെന്ന സ്ത്രീയാണ് കേസ് നൽകിയത്
Updated on
1 min read

നെറ്റ്ഫ്‌ളിക്‌സ് സൂപ്പര്‍ഹിറ്റ് സീരിസ് 'ബേബി റെയിന്‍ഡിയര്‍' കോടതി കയറുന്നു. ബേബി റെയിന്‍ഡിയറിലെ മാര്‍ത സ്‌കോട്ട എന്ന കഥാപാത്രം തന്റെ ജീവതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോന ഹാര്‍വേ എന്ന യുവതി കോടതിയെ സമീപിച്ചത്. സീരിസ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും, തന്നെ മാനസിക ബുദ്ധുമുട്ടുകളിലേക്ക് തള്ളിവിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഫിയോന ഹാര്‍വേ നെറ്റ്ഫ്‌ളിക്‌സിന് എതിരെ കാലിഫോര്‍ണിയ കോടതിയെ സമീപിച്ചിരിക്കുന്നത്. 17 കോടി ഡോളര്‍ നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം.

മാര്‍ത സ്‌കോട്ട
മുസ്ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന ഉള്ളടക്കം; ഹമാരേ ബാരഹിന് കർണാടകയിൽ വിലക്ക്, നടപടിയുമായി ബോംബെ ഹൈക്കോടതിയും

തന്റെ സ്വന്തം അനുഭവങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് സ്‌കോട്ടിഷ് എഴുത്തുകാരനും നടനുമായ റിച്ചാര്‍ഡ് ഗാഡ്ഡ് ഈ സീരിസ് ആരംഭിക്കുന്നത്. എന്നാല്‍ മാര്‍ത സ്‌കോട്ട എന്ന കഥാപാത്രം തന്നില്‍ പ്രചോദനമായതാണെന്നും ഇത് സംബന്ധിച്ച് ഗാഡ്ഡിന് 41000 മെയിലുകളും നൂറുകണക്കിന് ശബ്ദ സന്ദേശങ്ങളും 106 കത്തുകളും അയച്ചിട്ടുണ്ടെന്നും ഫിയോന ഹാര്‍വേ അവകാശപ്പെടുന്നു. സീരിസില്‍ തന്നെ ജയിലില്‍ കഴിഞ്ഞ കുറ്റവാളിയായി തെറ്റായി ചിത്രീകരിച്ചുവെന്നും ഫിയോന പറയുന്നു.

എന്നാല്‍ ഈ വിഷയത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രതികരിച്ചു. റിച്ചാര്‍ഡിന്റെ കഥ പറയാനുള്ള അവകാശത്തിനൊപ്പം നില്‍ക്കുമെന്നും നെറ്റ്ഫ്‌ളിക്‌സ് കൂട്ടിച്ചേര്‍ത്തു. ഗാഡ്ഡിന്റെയും ഹാര്‍വേയുടെയും യഥാര്‍ത്ഥ പേരുകള്‍ പരമ്പരയില്‍ ഉപയോഗിച്ചിരുന്നില്ല. മാര്‍ത്ത ഫിയോനയെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രമാണെന്ന് നെറ്റ്ഫ്‌ളിക്‌സ് അധികൃതരോ ഗാഡോ സ്ഥിരീകരിച്ചിട്ടില്ല.

മാര്‍ത സ്‌കോട്ട
ശത്രുക്കളല്ല, രജിനിക്കൊപ്പം അഭിനയിക്കാതിരുന്നതിനുള്ള കാരണം മറ്റൊന്ന്; വെളിപ്പെടുത്തി സത്യരാജ്

റിച്ചാര്‍ഡ് ഗാഡ് ഒരു കുറ്റവാളിയില്‍ നിന്നും അനുഭവിച്ച ഭയാനകമായ ഉപദ്രവത്തിന്റെ കഥയെന്നാണ് കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ കള്‍ച്ചര്‍ മീഡിയ ആന്‍ഡ് സപോര്‍ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ തെളിവ് നല്‍കവേ നെറ്റ്ഫ്‌ളിക്‌സ് എക്‌സിക്യൂട്ടീവ് ബെഞ്ചമിന്‍ കിങ് പറഞ്ഞത്. എന്നാല്‍ ഗാഡിന്റെ കഥ ശരിയാണെന്ന് സ്ഥിരീകരിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഒന്നും ചെയ്തില്ലെന്നും ഫിയോന പറയുന്നു. ഫിയോന രണ്ട് തവണ ശിക്ഷിക്കപ്പെട്ട സ്റ്റോക്കറാണെന്നതും ഗാഡ്ഡിനെ ലൈംഗികമായി ആക്രമിച്ചുവെന്നതും ഫിയോന നിഷേധിച്ചു. സീരീസിലെ ഒരു രംഗത്തില്‍ മാര്‍ത്ത കനാലില്‍ വച്ച് നായകനെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ചിത്രീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in