കെജിഎഫ് കഥ തുടരും ; അഞ്ചാം ഭാഗത്തിന് ശേഷം യാഷിനെ മാറ്റിയേക്കുമെന്ന് നിർമ്മാതാക്കാൾ

കെജിഎഫ് കഥ തുടരും ; അഞ്ചാം ഭാഗത്തിന് ശേഷം യാഷിനെ മാറ്റിയേക്കുമെന്ന് നിർമ്മാതാക്കാൾ

ജെയിംസ് ബോണ്ട് സീരിസ് പോലെ നായകൻമാർ മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നിർമ്മാതാവ് വിജയ് കിർഗന്ദൂർ
Updated on
1 min read

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കെജിഎഫിന് അഞ്ചിലേറെ ഭാഗങ്ങളുണ്ടാകുമെന്നും, അഞ്ചാം ഭാഗത്തിന് ശേഷം യാഷിന് പകരം പുതിയ നായകൻ വന്നേക്കാമെന്നും നിർമ്മാതാവ് വിജയ് കിർഗന്ദൂർ. ജെയിംസ് ബോണ്ട് സീരിസ് പോലെ നായകൻമാർ മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 2025 ൽ മാത്രമേ ആരംഭിക്കാൻ സാധ്യതയുള്ളുവെന്നും നിർമ്മാതാക്കളായ ഹോംബാലെ വ്യക്തമാക്കി. കെജിഎഫ് 3 2026 ലാകും തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ തിരക്കിലായതിനാലാണ് മൂന്നാംഭാഗം വൈകുന്നതെന്നും നിർമ്മാതാക്കൾ സൂചിപ്പിച്ചു. നിലവിൽ പ്രശാന്ത് നീൽ സലാറിന്റെ തിരക്കിലാണ്. അത് പൂർത്തിയാക്കിയ ശേഷമാകും കെജിഎഫിലേക്ക് തിരിച്ചെത്തുക

കെജിഎഫിന്റെ രണ്ടാംഭാഗത്തിൽ കപ്പലിൽ നിന്ന് കടലിൽ ചാടിയ നായകന് എന്തു സംഭവിക്കുമെന്ന ആകാംഷയിലായിരുന്നു ആരാധകർ . പക്ഷെ അത് അറിയാൻ 2026 വരെ കാത്തിരിക്കണമെന്ന പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്

logo
The Fourth
www.thefourthnews.in