'ഉടുപ്പിട്ട പ്രായം മുതല്‍ കാണാന്‍ തുടങ്ങിയതാണ് സുജു എന്ന സുജാതയെ'; പിറന്നാളാശംസകള്‍ നേര്‍ന്ന് യേശുദാസ്

'ഉടുപ്പിട്ട പ്രായം മുതല്‍ കാണാന്‍ തുടങ്ങിയതാണ് സുജു എന്ന സുജാതയെ'; പിറന്നാളാശംസകള്‍ നേര്‍ന്ന് യേശുദാസ്

ബേബി സുജാതയായി ആലാപന രംഗത്തേക്ക് വന്ന സുജാതയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും കൂടെയുണ്ടാകാന്‍ സാധിച്ചു
Updated on
1 min read

ഗായിക സുജാതയ്ക്ക് പിറന്നാളശംസകള്‍ നേര്‍ന്ന് ഗാന ഗന്ധര്‍വന്‍ യേശുദാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യേശുദാസ് സുജാതയ്ക്ക് ആശംസകള്‍ അറിയിച്ചത്. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡീയോ ആണ് യേശുദാസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

"ഉടുപ്പിട്ട പ്രായം മുതല്‍ കാണാന്‍ തുടങ്ങിയതാണ് സുജു എന്ന സുജാതയെ. ബേബി സുജാതയായി ആലാപന രംഗത്തേക്ക് വന്ന സുജാതയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും കൂടെയുണ്ടാകാന്‍ സാധിച്ചു. സുജാത വിവാഹിതയായതും, അമ്മയായതും, അമ്മൂമ്മയായതുമെല്ലാം കാണാൻ കഴിഞ്ഞു. ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ സാധിക്കട്ടെ" യേശുദാസ് പറഞ്ഞു.

'ഉടുപ്പിട്ട പ്രായം മുതല്‍ കാണാന്‍ തുടങ്ങിയതാണ് സുജു എന്ന സുജാതയെ'; പിറന്നാളാശംസകള്‍ നേര്‍ന്ന് യേശുദാസ്
സസ്നേഹം സുജാതയ്ക്ക്

സുജാതയുടെ വളര്‍ച്ചയില്‍ അമ്മയ്ക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ചും യേശുദാസ് എടുത്തുപറഞ്ഞു. 60 വയസ്സ് തികഞ്ഞ മലയാളികളുടെ അഭിമാന ഗായിക സുജാതയ്ക്ക് ആശംസകള്‍ അറിയിച്ച് കെ എസ് ചിത്രയും ജി വേണുഗോപാലും ഉള്‍പ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സുജാതയുടെ വളർച്ചയില്‍ അമ്മ വഹിച്ച അതുല്യ പങ്ക് ജി വേണുഗോപാലും തന്റെ ആശംസാ കുറിപ്പില്‍ എടുത്തുപറഞ്ഞിരുന്നു. അമ്മൂമ്മയുടെ റോള്‍ ഇപ്പോള്‍ വളരെ സന്തോഷപൂർവം സ്വീകരിച്ച സുജാതയോട് കൊച്ചുമകളായ ശ്രേഷ്ഠയ്ക്കൊപ്പവും വേദി പങ്കിടണമെന്ന ആഗ്രഹം അറിയിച്ചാണ് വേണുഗോപാല്‍ കുറിപ്പ് അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in