വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ സംവിധായകർ ഒഴിവാക്കണം ; പഠാൻ വിവാദത്തിൽ യോഗി ആദിത്യനാഥ്

വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ സംവിധായകർ ഒഴിവാക്കണം ; പഠാൻ വിവാദത്തിൽ യോഗി ആദിത്യനാഥ്

ബോയ്കോട്ട് ഹാഷ്ടാഗ് നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സുനില്‍ ഷെട്ടി
Updated on
1 min read

ഷാരൂഖ് ചിത്രം പഠാനെതിരായ വിമർശനങ്ങൾ അവസാനിക്കുന്നില്ല. സിനിമ ജനം വികാരം വൃണപ്പെടുത്തുന്നതാകരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സിനിമ ഒരുക്കുമ്പോള്‍ പൊതു വികാരത്തെ വൃണപ്പെടുത്തുന്നതും വിവാദത്തിന് കാരണമാകുന്നതുമായ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സംവിധായകര്‍ ശ്രദ്ധിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി മുംബൈയില്‍ എത്തിയ മുഖ്യമന്ത്രി ജാക്കി ഷെറോഫ്, സുനില്‍ ഷെട്ടി, ബോണി കപൂര്‍, കൈലാഷ് ഖേര്‍, സോനു നിഗം തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളുമായികൂടിക്കാഴ്ച നടത്തി . ഉത്തർപ്രദേശിൽ സിനിമാ ചിത്രീകരിക്കുന്നതിന് സബ്സീഡി നൽകുന്നതിനെ കുറിച്ചും യോഗി താരങ്ങളുമായി ചർച്ച ചെയ്തെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പഠാനെതിരായ ബോയ്കോട്ട് ഹാഷ്ടാഗ് നീക്കം ചെയ്യണമെന്ന് സുനിൽ ഷെട്ടി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു

കലാകാരൻമാർ ബഹുമാനിക്കപ്പെടണമെന്ന് തന്നെയാണ് ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ നിലപാടെന്നും യോഗി പറയുന്നു. സിനിമകള്‍ക്കായിഉത്തര്‍പ്രദേശ് നയം സ്വീകരിച്ചിട്ടുണ്ട്, നിരവധി ചിത്രങ്ങള്‍ സംസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി

വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ സംവിധായകർ ഒഴിവാക്കണം ; പഠാൻ വിവാദത്തിൽ യോഗി ആദിത്യനാഥ്
പഠാന് തിരിച്ചടി; വിവാദ രംഗങ്ങൾ മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോർഡ്

പഠാനിലെ ഗാനമായ 'ബേഷരം രംഗ്' പുറത്ത് വന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ഗാനത്തിലെ ദീപികയുടെ വസ്ത്ര ധാരണവും വസ്ത്രത്തിന്റെ നിറങ്ങളും വലിയ മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധവും ബോയ്കോട്ട് ആഹ്വാനങ്ങളും . അതേസമയം ചിത്രം 1000 കോടി കളക്ഷിനേക്ക് കുതിക്കുകയാണ്

logo
The Fourth
www.thefourthnews.in