ആഗോള താപനില രണ്ട് ഡിഗ്രി
വർധിച്ചാൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും 220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂട്

ആഗോള താപനില രണ്ട് ഡിഗ്രി വർധിച്ചാൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും 220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂട്

ഈ കഠിനമായ ചൂട് മനുഷ്യരിൽ ഹൃദയാഘാതത്തിനും ഹീറ്റ് സ്‌ട്രോക്കിനും കാരണമാകുമെന്നും പുതിയ ഗവേഷണം പറയുന്നു
Published on

ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസ് കൂടി വർധിച്ചാൽ സിന്ധു നദീതടത്തിൽ 220 കോടി ആളുകൾ മനുഷ്യന് താങ്ങാൻ സാധിക്കാത്ത വിധത്തിലുള്ള ചൂട് സഹിക്കേണ്ടിവരുമെന്ന് പഠനം. ആഗോള തലത്തിൽ രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാലാകും വടക്കേ ഇന്ത്യയിലും കിഴക്കൻ പാകിസ്താനിലും അതികഠിനമായ ചൂട് അനുഭവപ്പെടുക. ഈ കഠിനമായ ചൂട് മനുഷ്യരിൽ ഹൃദയാഘാതത്തിനും ഹീറ്റ് സ്‌ട്രോക്കിനും കാരണമാകുമെന്നും പുതിയ ഗവേഷണം പറയുന്നു.

ആഗോള താപനില രണ്ട് ഡിഗ്രി
വർധിച്ചാൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും 220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂട്
'ലോകം ഉരുകുന്നു'; 2023ന്റെ മൂന്നിലൊന്ന് ദിനങ്ങളിലും ആഗോളതാപന അളവ് മുന്നറിയിപ്പ്‌ പരിധി കടന്നതായി പഠനം

പിയർ-റിവ്യൂഡ് ജേണൽ പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിൽ (പിഎൻഎഎസ്) പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വടക്കേ ഇന്ത്യ, കിഴക്കൻ പാകിസ്ഥാൻ, കിഴക്കൻ ചൈന, സബ്-സഹാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഉയർന്ന ആർദ്രതയുള്ള താപ തരംഗങ്ങൾ ഉണ്ടാകും. വായുവിന് അധിക ഈർപ്പം കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കഴിയാത്തതിനാൽ ഉയർന്ന ആർദ്രതയുള്ള താപ തരംഗങ്ങൾ കൂടുതൽ അപകടകരമാണ്. ഈ പരിമിതി മനുഷ്യ ശരീരത്തിന്റെ വിയർപ്പ് ബാഷ്പീകരിക്കാനുള്ള കഴിവിനെ നിയന്ത്രിക്കുകയും കൂളറുകൾ പോലുള്ള ചില അടിസ്ഥാന സൗകര്യങ്ങളിലെ ഈർപ്പത്തെ ബാധിക്കുകയും ചെയ്യും.

ആഗോള താപനില രണ്ട് ഡിഗ്രി
വർധിച്ചാൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും 220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂട്
കൊടുംചൂട്, വെള്ളപ്പൊക്കം, ഭക്ഷ്യക്ഷാമം; കാലാവസ്ഥാ വ്യതിയാനംമൂലം ദിവസവും പലായനം ചെയ്യുന്നത് 20,000 കുട്ടികൾ

ഈ പ്രദേശങ്ങൾ താഴ്ന്ന മുതൽ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ ഭാഗമായതിനാൽ ബാധിതരായ പലർക്കും എയർ കണ്ടീഷനിംഗ് അല്ലെങ്കിൽ കടുത്ത ചൂടിന്റെ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ ലഭ്യമല്ലെന്നും ഗവേഷണം വിശദീകരിച്ചു. ചൂടിന്റെയും ഈർപ്പത്തിന്റെയും പ്രത്യേക സംയോജനങ്ങൾ മനുഷ്യർക്ക് സഹിക്കാൻ കഴിയും. എന്നാൽ ഒരു പരിധി മറികടന്നാൽ ആളുകൾ ചൂടുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഹീറ്റ് സ്ട്രോക്കുകൾ അല്ലെങ്കിൽ ഹൃദയാഘാതം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം ആഗോള താപനിലയെ സ്വാധീനിക്കുന്നതിനാൽ കൂടുതൽ ആളുകൾ ഈ പരിധിക്കപ്പുറം എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂമിയുടെ ആഗോള ഉപരിതല താപനില ഇതിനകം ഏകദേശം 1.15 ഡിഗ്രി സെൽഷ്യസ് വർധിച്ചിട്ടുണ്ട്. ഈ വർധന വ്യാവസായിക വിപ്ലവത്തിന് ശേഷം വികസിത രാജ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് (CO2) അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നത് ആഗോള താപനിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ആഗോള താപനില രണ്ട് ഡിഗ്രി
വർധിച്ചാൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും 220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂട്
2023 ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമാകും; ആഗോള താപനില ഉയര്‍ന്നെന്ന് യൂറോപ്യന്‍ യൂണിൻ കാലാവസ്ഥാ കേന്ദ്രം

2015-ൽ, 196 രാജ്യങ്ങൾ ഒപ്പുവെച്ച പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനില വർദ്ധനവ് വ്യവസായത്തിന് മുമ്പുള്ള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ലോകത്തിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഒരു സംഘടനയായ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി) പ്രകാരം ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ആഗോള താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോള ഏജൻസികളുടെ കണക്കനുസരിച്ച് ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെട്ടത്. 2023 ഏറ്റവും ചൂടേറിയ വർഷമായാണ് കണക്കാക്കപ്പെടുന്നത്.

logo
The Fourth
www.thefourthnews.in