പച്ചത്തേങ്ങ സംഭരണത്തിന് 
150 കേന്ദ്രങ്ങള്‍

പച്ചത്തേങ്ങ സംഭരണത്തിന് 150 കേന്ദ്രങ്ങള്‍

കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പുമായി സംഭരണ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം.
Published on

സംസ്ഥാനത്ത് പച്ച തേങ്ങ സംഭരണത്തിന് നൂറ് പുതിയ കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചതായി കൃഷിമന്ത്രി. ഇതോടെ സംസ്ഥാനത്തെ സംഭരണകേന്ദ്രങ്ങളുടെ എണ്ണം 150 ആയി. കേരഫെഡ്, അംഗീകൃത സൊസൈറ്റികള്‍, വിഎഫ്പിസികെ എന്നിവ മുഖേനയാണ് ഒരു കിലോയ്ക്ക് മുപ്പത്തിരണ്ട് രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരണം നടത്തുന്നത്. പ്രതിവര്‍ഷം ഒരു തെങ്ങില്‍ നിന്നും സംഭരിക്കാവുന്ന തേങ്ങകളുടെ എണ്ണം അന്‍പതില്‍ നിന്നും എഴുപതാക്കി. കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പുമായി സംഭരണ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം.

കേരഫെഡ് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരണം നടത്തുന്നുണ്ട്.

കേരഫെഡ്, അംഗീകൃത സൊസൈറ്റികള്‍, വിഎഫ്പിസികെ എന്നിവ മുഖേനയാണ് ഒരു കിലോയ്ക്ക് മുപ്പത്തിരണ്ട് രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരണം നടത്തുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, കാര്‍ഷക കര്‍മ്മ സേനകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവ മുഖേനയും സംഭരണം നടത്തും. കേരഫെഡ് നേരിട്ടും മറ്റു സഹകരണ സംഘങ്ങള്‍ വഴിയും ഇതുവരെ 741.38 ടണ്‍ പച്ചത്തേങ്ങ സംഭരണം നടത്തിയിട്ടുണ്ട്. ഇതു കൂടാതെ നാലു ജില്ലകളില്‍ വിഎഫ്പിസികെയുടെ സ്വാശ്രയ കര്‍ഷക സംഘങ്ങളും സംഭരണം നടത്തുന്നുണ്ട്. വിഎഫ്പിസികെ മുഖേന 4416.9 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരണം നടത്തിയിട്ടുണ്ട്. ഈ സംഭരണ കേന്ദ്രങ്ങള്‍ക്കു പുറമേയാണ് കര്‍ഷകരുടെ ആവശ്യപ്രകാരം പുതുതായി നൂറോളം സംഭരണ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുവാന്‍ തീരുമാനച്ചത്. തൃശൂര്‍ ജില്ലയില്‍ ഇരുപത്തെട്ടും, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇരുപത്തിനാല് വീതവും, കണ്ണൂര്‍ ജില്ലയില്‍ പതിമൂന്നും, കാസര്‍ഗോഡ് ജില്ലയില്‍ ആറും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോന്ന് വീതവും, വിഎഫ്പിസികെയുടെ പതിനൊന്ന് മൊബൈല്‍ സംഭരണ കേന്ദ്രങ്ങളിലൂടെയുമാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങ സംഭരണം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കായി കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

logo
The Fourth
www.thefourthnews.in