27 അടിയുള്ള വാഴ, ഏഴടിയുള്ള കുല; 'ഇത് വാഴകളുടെ വിസ്മയ ലോകം'

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയവാഴ 27 അടിയോളം വളരുന്ന ബിംഗോളിനെ ഇവിടെയെത്തിയാല്‍ കാണാം. ഒപ്പം ഏഴടി വലിപ്പമുള്ള വാഴക്കുലയും. ലോകത്തിലെ ഏറ്റവും ചെറിയ വാഴയായ തായ്മൂസയും ഇവിടുണ്ട്

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വാഴ 27 അടിയോളം വളരുന്ന ബിംഗോളിനെ ഇവിടെയെത്തിയാല്‍ കാണാം. ഒപ്പം ഏഴടി വലിപ്പമുള്ള വാഴക്കുലയും. പെരുമ്പടവി എന്ന ചുണ്ടില്ലാ കണ്ണന്‍ ഇനത്തില്‍പ്പെട്ട വാഴയാണിത്. ഒപ്പം ലോകത്തിലെ ഏറ്റവും ചെറിയ വാഴയായ തായ്മൂസയും ഇവിടുണ്ട്. ലോകരാജ്യങ്ങളില്‍ വിളയുന്ന പലയിനം വാഴകള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വാഴകളും കുലചൂടി നില്‍ക്കുകയാണിവിടെ, വയനാട് തൊണ്ടര്‍നാട് നിഷാന്തിന്റെ വാഴകൃഷിയിടത്തില്‍. വാഴകള്‍ വിസ്മയം തീര്‍ക്കുന്ന ഇവിടെ പത്തിലധികം ഇനം കപ്പകളും നനകിഴങ്ങും രണ്ടടിയില്‍ കായ്ക്കുന്ന കവുങ്ങുമെല്ലാം തീര്‍ക്കുന്നത് വിളവിസ്മയങ്ങളാണ്.

വാഴകള്‍ വിസ്മയം തീര്‍ക്കുന്ന ഇവിടെ പത്തിലധികം ഇനം കപ്പകളും നനകിഴങ്ങും രണ്ടടിയില്‍ കായ്ക്കുന്ന കവുങ്ങുമെല്ലാം തീര്‍ക്കുന്നത് വിളവിസ്മയങ്ങളാണ്.

ഇന്ത്യയിലെങ്ങുമുള്ള കൃഷി സുഹൃദ് വലയത്തിലൂടെയാണ് ഇത്രയധികം ഇനങ്ങള്‍ നിഷാന്തിന്റെ കൃഷിയിടത്തിലെത്തുന്നത്. വാഴയിനങ്ങള്‍ പരസ്പരം കൈമാറും. നാടനും വിദേശിയുമായുള്ള 250-300 ഇനം വാഴകള്‍ സഹോദരങ്ങളെപ്പോലെ കൈകോര്‍ത്ത് നില്‍കുകയാണ്. അടുത്തടുത്തു നില്‍ക്കുന്ന ഇവയ്‌ക്കോരോന്നിനും പറയാനൊരു കഥയുണ്ട്. തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ്, കാനഡ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ആഫ്രിക്കയിലെ ഹോണ്‍ഡുറാസ് തുടങ്ങി വിവിധരാജ്യങ്ങളിലെ വാഴകള്‍ വയനാടുമായി ഇണങ്ങിച്ചേര്‍ന്നു കുലയ്ക്കുന്ന കാഴ്ച കൗതുകമുണര്‍ത്തുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വാഴകളും ഇക്കൂട്ടത്തിലുണ്ട്.

27 അടിയുള്ള വാഴ, ഏഴടിയുള്ള കുല; 'ഇത് വാഴകളുടെ വിസ്മയ ലോകം'
സുഖപ്പെടുത്തുന്ന കൃഷിയിടം; ഏത്തവാഴയ്‌ക്കൊപ്പം പഴങ്ങളും പച്ചക്കറികളും കാപ്പിയും വിളയുന്ന ഇവിടം സ്വര്‍ഗമാണ്

കര്‍ണാടകയുടെ ജൗരി ബനാന, വാഴകളില്‍ രുചികൂടിയ സൂര്യകദളി, ആന്ധ്രയുടെ കസൂരി ബോന്ത, ചേര്‍ത്തലയുടെ സ്വന്തം കപ്പക്കാളി, ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ രണ്ടര അടി ഉയരത്തില്‍ കുലയ്ക്കുന്ന തായ്മൂസ, ഭക്തരുടെ സ്വന്തം പൂജാകദളി, കൊല്ലത്തിന്റെ പ്രീയങ്കരനായ വെള്ളപാളയന്‍ങ്കോടന്‍, മലേഷ്യയിലെ കുള്ളന്‍ ഇനമായ നാം വാക്‌കോം, ഇന്തോനേഷ്യയുടെ മൂസാ ഫ്‌ളോറിഡ, ബംഗാളിന്റെ ഗൗരിയ, പച്ച ബോന്ത ബത്തീസ, ആന്ധ്രയുടെ നരേദ്‌ലു ബോന്ത, നാലാളില്‍ അധികം പൊക്കമുള്ള ആസാമിന്റെ മങ്കുത്തുമാന്‍, തമിഴ്‌നാടിന്റെ സങ്കരയിനം വാഴയായ ഉദയം, ഗോവയുടെ ദൂദ് സാഗര്‍, അലങ്കാര വാഴയായ താമരവാഴ, വാഴയും കന്നുകള്‍ക്കുമിടയില്‍ അഞ്ചടി അകലം വരുന്ന വാക്കിംഗ് ബനാന, ഫിലിപ്പീന്‍സിന്റെ കര്‍ഡാബ, ആഫ്രിക്കയിലെ ഹോന്‍ഡുറാസിലെ ഫിയ ഗ്രൂപ്പിനം വാഴകള്‍, ഇന്തോനേഷ്യയുടെ ബ്യൂ ജാവ ഇങ്ങനെ കണ്ടാല്‍ തീരാത്ത ഇനങ്ങള്‍. ഒപ്പം നേരത്തേ കുലയ്ക്കുന്ന മഞ്ചേരി നേന്ത്രന്‍ എന്ന കുള്ളന്‍ ഏത്തവാഴ വ്യാവസായികാടിസ്ഥാനത്തിലും കൃഷിചെയ്യുന്നു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് കൃഷി നടക്കുന്ന ഇവിടെ വാഴകളെല്ലാം സന്തുഷ്ടരുമാണ്.

ഫോണ്‍: നിഷാന്ത്- 94474 44015

Related Stories

No stories found.
logo
The Fourth
www.thefourthnews.in